ഷക്കീലയാകാന്‍ ആവേശം; മലയാളം പഠിച്ച് റിച്ച

richa-shakeela
SHARE

ബോളിവുഡ് താരം റിച്ച ഛദ്ദ ഇപ്പോൾ മലയാളം പഠിക്കുന്ന തിരക്കിലാണെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. കാരണം 90കളിൽ മലയാളം കീഴടക്കിയ ഷക്കീലയാകാനുള്ള തയ്യാറെടുപ്പിലാണ് റിച്ച ഇപ്പോൾ. ഇതിനുവേണ്ടിയാണത്രേ വഴങ്ങാൻ ബുദ്ധിമുട്ടുള്ള മലയാളം പഠിക്കാൻ റിച്ച തീരുമാനിച്ചത്. ഇന്ദ്രജീത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. 

വീട്ടിൽ ട്യൂട്ടറെ നിയമിച്ചാണ് റിച്ചയുടെ മലയാള പഠനമത്രെ. ഷക്കീലയുടെ കഥാപാത്രത്തോട് നീതി പുലർത്താനാണ് താൻ മലയാളം പഠിക്കുന്നതെന്ന് റിച്ച പറയുന്നു.വാക്കുകളും ഉച്ചാരണ ശൈലിയുമെല്ലാം പഠിക്കുന്നുണ്ട്. ഏതായാലും പുതിയ ഭാഷ പഠിക്കുന്നതിന്റെ ആവേശത്തിലാണ് റിച്ചയിപ്പോൾ. 

തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിക്കുന്നത്. ഇന്ദ്രജിത് ലങ്കേഷിന്റെ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കാനാണ് സാധ്യത. ഷക്കീലയുടെ ജീവിതത്തില്‍ സംഭവിച്ച പലകാര്യങ്ങളും ചിത്രീകരിക്കുന്നുണ്ട്. പലരുടെ മുഖംമൂടി വലിച്ചു കീറുന്നതായിരിക്കും ചിത്രമെന്ന വിലയിരുത്തലും ഉണ്ട്. 

MORE IN ENTERTAINMENT
SHOW MORE