ടൊവിനോ കലക്കി, പക്ഷെ ഡിഡി? തമിഴ്പ്രണയഗാനത്തിന് ട്രോൾ

tovino-tamil-album
SHARE

മലയാളത്തിൽ മാത്രമല്ല തമിഴ് യുവതയുടെയും മനസ് കീഴടക്കിയിരിക്കുകയാണ് ടൊവിനോ. ഗൗതം വാസുദേവ് മേനോൻ പ്രണയദിനത്തിൽ ഒരുക്കിയ തമിഴ് വിഡീയോ ആൽബത്തിലൂടെയാണ് ടൊവിനോ തമിഴ്പാസം സ്വന്തമാക്കിയിരിക്കുന്നത്.  മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്. 

പാട്ടും വരികളും ടൊവിനോയോ മികച്ചതാണെങ്കിലും നായികയായ ദിവ്യദർശിനി ടൊവിനോയ്ക്ക് ചേരുന്നില്ലെന്നാണ് വിമർശനം. ഡിഡിയുടെ അമിതാഭിനയം വിഡീയോ കാണാൻ പ്രേരിപ്പിക്കുന്നില്ലെന്നാണ് പ്രതികരണങ്ങൾ. ഡിഡി വിണ്ണൈതാണ്ടി വരുവായ സിനിമയിലെ ജെസ്സിയാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശരിയായിട്ടില്ലെന്ന് പരിഹസിക്കുന്നവരുമുണ്ട്. പ്രായകൂടുതൽ ഉണ്ടെന്നുപറഞ്ഞ് നായികാവേഷത്തിൽ നിന്നും ഡിഡിയെ ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും നടിയെ പിന്തുണച്ചും അഭിപ്രായം ഉയരുന്നു. ഏതായാലും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു– ടോവിനോ കലക്കി. 

MORE IN ENTERTAINMENT
SHOW MORE