എന്തിനാണ് ഈ വ്യാജപേജുകള്‍..? കരുതണമെന്ന് മഞ്ജു വാരിയര്‍, കുറിപ്പ്

manju-warrier
SHARE

താരങ്ങളുടെ വ്യാജപ്രൊഫൈലുകൾ എന്നും സൃഷ്ടിക്കുന്നത് വലിയ പൊല്ലാപ്പുകളാണ്. ഒട്ടുമിക്ക താരങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയുമൊക്കെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ട്. സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് മഞ്ജു വാരിയര്‍. മഞ്ജുവിന്റെ പേരിലും വ്യാജപ്രൊഫൈലുകൾ സജീവമാണ്. ഈ സാഹചര്യത്തിൽ വ്യാജ പേജുകാരെ കരുതണമെന്ന് അഭ്യര്‍ഥിക്കുകയാണ് മ‍ഞ്ജു.  

അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത്– മഞ്ജു എഴുതുന്നു.

കുറിപ്പ് വായിക്കാം. 

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. 

ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്നേഹിക്കുന്ന, എന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവം...

നിങ്ങളുടെ സ്വന്തം

മഞ്ജു വാര്യർ.

MORE IN ENTERTAINMENT
SHOW MORE