ചേട്ടാ, പ്രിയയുടെ അയൽവാസി ആണോ ? അന്തംവിട്ട് ബാബു ആന്റണി

priya-babu-antony
SHARE

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രണ്ടു പേരാണല്ലോ പ്രിയാവാര്യരും ബാബു ആന്റണിയും. രണ്ടു പേരും തമ്മിൽ എന്താ ബന്ധം എന്നു ചോദിച്ചാൽ രണ്ടു പേരും സിനിമയിലാണ് എന്നു മാത്രം. അല്ലാതെ ബാബു ആന്റണിയ്ക്കു പ്രിയയുമായി ഒരു ബന്ധമില്ല. പക്ഷെ തനിക്കു വരുന്ന തുടർച്ചയായ ഫോൺ കോളുകളിൽ പകച്ചു പോയിരിക്കുകയാണ് നടൻ ബാബു ആന്റണി. 

ഹലോ ബാബു ചേട്ടാ, പ്രിയ വാരിയൽ താങ്കളുടെ നൈബർ ആണോ, പ്രിയയെ കണ്ടിട്ടുണ്ടോ ? എന്നിങ്ങനെയാണ് ഫോണിലൂടെയുള്ള ചോദ്യങ്ങൾ. തമിഴ്നാട്ടിലുള്ള പത്രക്കാർ വരെ വിളിച്ചവരുടെ കൂട്ടത്തിലുണ്ട്. വിളിക്കുന്നവരോടു എന്തൊക്കെയോ പറഞ്ഞ് തടിയൂരി. 

എന്തായാലും സംഗതി എന്താണെന്നറിഞ്ഞിട്ടു തന്നെ കാര്യമെന്നു കരുതി ബാബു ആന്റണി ഗൂഗിളിൽ ഒന്നു തിരഞ്ഞു. അപ്പോഴല്ലേ, സംഭവം പിടികിട്ടിയത്. പ്രിയയുടെ നാട് പൂങ്കുന്നവും ബാബു ആന്റണിയുടേതു പൊൻകുന്നവും ആണ്. രണ്ടും ഒരേ സ്ഥലമാണെന്നു കരുതിയാണ് ആളുകൾ തന്നെ വിളിക്കുന്നതും മെസേജുകൾ അയക്കുന്നതും. എന്തായാലും പ്രിയക്കു തന്റെ എല്ലാ വിധ ആശംസകളും നേരുന്നു.പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെയെന്നും ബാബു ആന്റണി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE