പ്രണയചിത്രം പങ്കിട്ട് നയന്‍താര;കല്ല്യാണം പ്രവചിച്ച് ആരാധകര്‍

vignesh-nayanthara
SHARE

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. നയന്‍താര തന്നെ ട്വിറ്ററിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നയൻ വിഘ്നേഷ് ജോഡികൾ തങ്ങളുടെ പേരിന്റെ ആദ്യക്ഷരങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകളാണു ധരിച്ചിരിക്കുന്നത്. 2017ൽ ന്യൂയോർക്കിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും തരംഗമായിരുന്നു. 

ഇരുവരും പ്രണയത്തിലാണെന്നവാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായിക നയന്‍താരയായിരുന്നു. നയൻ വിഘ്നേഷ് ജോഡികൾ  ഉടനെ വിവാഹിതരാകുന്നു എന്നാണ് ഇപ്പോൾ കേൾക്കുന്നത്. രണ്ട് കുടുംബങ്ങളുടെ ആശിർവാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

MORE IN ENTERTAINMENT
SHOW MORE