താരമൊക്കെ ഓക്കെ – പ്രിയയെ കാണാനിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍

priya
SHARE

പുരികങ്ങൾ ഒന്നുയർന്നു താഴ്ന്നപ്പോഴേക്കും ദേശീയതലത്തിൽ വരെ താരമായ പ്രിയ പി വാര്യരെ ഇപ്പോൾ ഒന്നു കാണാൻ കാത്തിരിക്കുന്നത് മറ്റാരുമല്ല, സ്വന്തം കോളജിലെ പ്രിൻസിപ്പൽ തന്നെയാണ്. എല്ലാവരേയും പോലെ പ്രിൻസിപ്പൽ മാരിയറ്റ് എ. തെരറ്റിലും പ്രിയയുടെ അഡാറ് ഫാനായിരിക്കുകയാണ്. 

പ്രിയ പഠിക്കുന്ന തൃശൂൽ വിമല കോളജിലെ പ്രിൻസിപ്പലാണ് മുതിർന്ന കന്യാസ്ത്രീ കൂടിയായ മാരിയറ്റ്. പ്രിയ നാഷനൽ ട്രെൻഡായത് താൻ വൈകിയാണ് അറിഞ്ഞതെന്നു ഇവർ പറഞ്ഞു. മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു താൻ. എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും കുട്ടികൾ എല്ലാവരും വീട്ടിലേക്കു പോയിരുന്നു. അതു കൊണ്ടു പ്രിയയെ കാണാൻ സാധിച്ചില്ല. ശിവരാത്രി അവധിയായതിനാൽ അവളെ കാണുന്നത് പിന്നെയും നീണ്ടു. ഇതോടെ ഒരു അഭിനന്ദന സന്ദേശം അറിയിച്ചു. എന്നാൽ മറുപടി കിട്ടിയില്ല. പ്രിയയെ എന്തുമാത്രം തിരക്കിലായിരിക്കുമെന്നു എനിക്കു മനസിലാകും.

ഇത്രപെട്ടെന്ന് അവൾ താരപദവിയിലേക്കു ഉയരുമെന്നു ഒരിക്കലും കരുതിയില്ലെന്നും പ്രിയയെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ മാസമാണ് മാതാപിതാക്കൾക്കൊപ്പം വന്ന് പ്രിയ ഷൂട്ടിങ്ങിന് അനുമതി തേടിയത്. ഹാജർ നില കോളജിൽ നിർബന്ധമാണ്. ക്ളാസുകൾ നഷ്ടപ്പെടുത്തരുതെന്നു പ്രത്യേകം ഉപദേശിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE