യൂറ്റ്യൂബില്‍ തരംഗമാകുന്ന ചുമടുതാങ്ങി

chumaduthaangi
SHARE

വിനീത് ശ്രീനിവാസന്‍ ആലപിച്ച് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ  ഒരു അഡാര്‍ ലവ് സ്റ്റോറിയിലെ ഗാനം യൂറ്റ്യൂബില്‍ തരംഗമാകുന്നു. തിരുവനന്തപുരത്തെ ചുമടുതാങ്ങി ബാന്‍‍ഡ് അവതരിപ്പിച്ച ഗാനമാണ്  പിന്നീട് സിനിമയിലേക്കെടുത്തത്. പാട്ടിനുപിന്നിലെ ചുമടുതാങ്ങികളെ പരിചയപ്പെടാം.

ഒമര്‍ ലുലു സംവിധാനം ചെയ്ത ആഡാര്‍ ലവ്വിലെ ഹിറ്റ് ഗാനത്തില്‍  എല്ലാവരുടെയും  കണ്ണുടക്കിയത് ഈ സീനിലാണ് .എന്നാല്‍ ഇതിന് പിന്നില്‌ കാണേണ്ട മറ്റ് ചിലര്‍ കൂടിയുണ്ട്. ഈ പാട്ട്  ആദ്യമിറക്കിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്ന് സുഹൃത്തുക്കള്‍ചേര്‍ന്ന്  ചുമടുതാങ്ങി ബാന്‍ഡിലൂടെയായിരുന്നു. തലശ്ശേരി കെ. റഫീക്ക് എഴുതിയ  മാപ്പിളപ്പാട്ട് സിനിമക്കു മുന്‍പേ ഇവര്‍  ഈ ഇടനാഴിയിലൂടെ പാടിനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ചുമടുതാങ്ങിയുടെ പാട്ടുകേട്ടിഷ്ട്ടപ്പെട്ടാണ്  പാട്ടും പാട്ടിനുപിന്നിലെ കൂട്ടുകാരെയും ഒമര്‍ അഡാറ് ലവ്വിലേക്ക് ക്ഷണിക്കുന്നത്. പരിപാടികളില്‍  നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്. പേരുപോലെതന്നെ ചുമടുതാങ്ങികള്‍.

ജിഷ്ണുവും,അക്ഷയ് ഗീരീഷും, സഫീര്‍ ജബ്ബാറും ചേര്‍ന്നാരംഭിച്ച  ചുമടുതാങ്ങിയില്‍ സംഗീത് വിജയനുള്‍പ്പടെ ഇപ്പോള്‍ 9 പേരുണ്ട്. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് യൂറ്റ്യബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് ഈ ഗാനം. ഇതുവരെ കണ്ടത് 20 ലക്ഷത്തിലധികം പേര്‍. പുതിയ സംഗീതമേഖലകഴ്‍ കണ്ടെത്താനും സിനിമയില്‍ സജീവമാകാനുമുള്ള സ്വപ്നങ്ങളുമായി ചുമടുതാങ്ങി പാട്ട് തുടരുന്നു.

MORE IN ENTERTAINMENT
SHOW MORE