രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമർശനം; 'വയാഗ്ര'യിൽ കുടുങ്ങി ട്വിങ്കിൾ

twinkle-khanna
SHARE

അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും നിർമ്മാതാവുമായ ട്വിങ്കിൾ ഖന്ന സമൂഹമാധ്യമങ്ങളിൽ നടത്തിയ പരമാർശം വിവാദത്തിൽ. സാനിറ്ററി പാഡുകൾക്ക് നികുതി ഏർപ്പെടുത്തുന്ന ഭരണാധികാരികൾ എന്തുകൊണ്ട് വയാഗ്രയ്ക്ക് നികുതി ഏർപ്പെടുത്തുന്നില്ല. കാരണം 65 വയസു കഴിഞ്ഞ ഉദ്ധാരണശേഷിയില്ലാത്ത വൃദ്ധൻമാരാണ് നയങ്ങൾ രൂപീകരിക്കുന്നതെന്നായിരുന്നു ട്വിങ്കിൾ ഖന്നയുടെ വിവാദ പ്രസ്താവന. 

ട്വിങ്കിൽ ഖന്ന നിർമ്മാണ പങ്കാളിത്വം വഹിക്കുന്ന അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന പാഡ്മാനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകളുടെ ഭാഗമായാണ് ട്വിങ്കിൾ ഇത്തരമൊരു പരാമർശം നടത്തിയത്. ഇന്ത്യയിൽ സാനിറ്ററി പാഡുകൾക്ക് നികുതി ഏർപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. സാനിറ്ററി പാഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു കൊടുത്തും പാഡിൽ കത്തെഴുതിയും സ്ത്രീകൾ തങ്ങളുടെ രോഷം അറിയിച്ചിരുന്നു. 

എല്ലാ ഇന്ത്യന്‍ സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് അക്ഷയ് കുമാർ ആവശ്യപ്പെട്ടിരുന്നു. യുദ്ധസാമഗ്രികള്‍ക്ക് ചിലവാക്കുന്നതില്‍ നിന്ന് അഞ്ച് ശതമാനം നികുതിപ്പണം എടുത്താല്‍ മതിയാകുമല്ലോ. ഒരു ബോംബ് കുറച്ച് ഉണ്ടാക്കി, ആ പണം സ്ത്രീകള്‍ക്ക് പാഡിനായി നല്‍കൂ- ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ അക്ഷയ് കുമാർ പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന സിനിമയുടെ ട്രെയിലറിന് വൻസ്വീകാര്യതയാണ് ലഭിച്ചത്.

പാഡ്മാന്റെ പ്രചരണ പരിപാടിയിൽ നടി സോനം കപൂർ ആർത്തവത്തെ കുറിച്ചുളള തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞതും  ശ്രദ്ധ നേടിയിരുന്നു. പൊതുജനമധ്യത്തിൽ ആർത്തവത്തെ കുറിച്ച് സംസാരിക്കാൻ ഒരു പെൺകുട്ടിയും ഭയക്കേണ്ടതില്ലെന്ന് സോനം കപൂർ പറഞ്ഞു. എന്റെ ആദ്യ ആർത്തവത്തിൽ ഞാൻ ആശ്വസിക്കുകയാണ് ചെയ്തത്. അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം തന്ന് വളർത്തിയതു കൊണ്ടാകാം ആർത്തവം ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ആർത്തവത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള പാഠങ്ങൾ അവർ എനിക്കു പകർന്നു നൽകി. എല്ലാവര്‍ക്കും എന്നെ പോലെ വിശേഷാധികാരം ലഭിച്ചെന്നുവരില്ല- സോനം പറഞ്ഞു.

പതിനഞ്ചാം വയസിലാണ് ആർത്തവം തുടങ്ങിയത്. തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം തനിക്കുമുമ്പെ ആര്‍ത്തവമായിരുന്നു. അതു വരെ എനിക്ക് എന്തോ കുഴപ്പമുണ്ടായിരുന്നു എന്റെ ധാരണ. ആർത്തവസമയത്ത് സിനിമ ചെയ്യാൻ ബുദ്ധിമുട്ടുളള നിരവധി പെൺകുട്ടികൾ ഉണ്ട്. എന്നാൽ ഒരു ചിത്രത്തിന് കരാർ ഒപ്പിടുമ്പോൾ ഞാൻ ആ കാര്യത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. നഗരത്തില്‍ താമസിച്ചിരുന്നതിനാല്‍ ആര്‍ത്തവകാലത്ത് പ്രത്യേകമായ ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവിച്ചിട്ടില്ല.എന്നാല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികള്‍ ആര്‍ത്തവകാലത്ത് അനുഭവിക്കുന്നത് അങ്ങേയറ്റമാണ്.ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പല പെണ്‍കുട്ടികളും ഇലകളും വൃത്തിഹീനമായ തുണികളും ചാരവുമൊക്കെയാണ് ഉപയോഗിക്കുന്നത്- സോനം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE