നായകൻമാർ നായികമാരെക്കാൾ കൂടുതൽ പ്രതിഫലം അർഹിക്കുന്നുണ്ട്; അനുഷ്ക

anushka-shetty-unni-mukunda
SHARE

സിനിമ വ്യവസായത്തിൽ നിലനിൽക്കുന്ന വേതന വ്യത്യാസത്തിനെതിരെ റിമാ കല്ലിങ്കൽ മുതലായ നടിമാർ ശക്തമായ സ്വരം ഉയർത്തുന്നതിനിടെ വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി സൂപ്പർതാരം അനുഷ്ക രംഗത്ത്. സിനിമയിലെ നായകൻമാർ നായികമാരെക്കാൾ കൂടുതൽ പ്രതിഫലം അർഹിക്കുന്നുണ്ടെന്നായിരുന്നു അനുഷ്കയുടെ പ്രതികരണം. സിനിമയിലെ ആൺ-പെൺ വിവേചനം ലോകമെങ്ങും ചർച്ച ചെയ്യുമ്പാഴാണ് അനുഷ്കയുടെ വ്യത്യസ്തമായ അഭിപ്രായ പ്രകടനം. തന്റെ പുതിയ ചിത്രം ബാഗമതിയുടെ പ്രചാരണവുമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു താരം മനസ് തുറന്നത്. 

നടൻമാർക്ക് പ്രാധാന്യമുളള ചിത്രങ്ങൾക്ക് അവർക്ക് ഒരുപാട് അധ്വാനിക്കേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ എല്ലാവരും കുറ്റം പറയുകയുളളു. നായികയുടെ പ്രതിച്ഛായയ്ക്ക് പ്രത്യേകിച്ച് കോട്ടം തട്ടുന്നില്ലെന്നും കൊച്ചിയിൽ അനുഷ്ക പറഞ്ഞു. അനുഷ്‌ക കേന്ദ്രകഥാപാത്രമാകുന്ന ബാഗമതി ജി.അശോക് ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ജനുവരി 26 ന് ചിത്രം പുറത്തിറങ്ങും. ബാഹുബലിയില്‍ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് അനുഷ്‌കഅവതരിപ്പിച്ചത്. ബാഗമതിയിലും കരുത്തുറ്റ കഥാപാത്രമാണ് അനുഷ്‌കയുടേത്.

MORE IN ENTERTAINMENT
SHOW MORE