ആടുതോമയായി രൂപേഷ് പിതാംബരൻ, മുണ്ടുപറിച്ചെറിഞ്ഞ് റീ എൻട്രി

roopesh-aduthoma
SHARE

മോഹൻലാലിന്റെ സ്ഫടികം സിനിമയും ആടുതോമയെന്ന കഥാപാത്രവും അത്രവേഗം സിനിമാമോഹികൾക്ക് മറക്കാനാവില്ല. പ്രത്യേകിച്ചും അതിലെ മുണ്ടുപറിച്ചടി. സ്ഫടിക്കത്തിൽ ആടുതോമയുടെ ചെറുപ്പകാലം അഭിനിയിച്ചത് നടൻ രൂപേഷ്പിതാംബരനായിരുന്നു. രൂപേഷ് വീണ്ടും എത്തുകയാണ് ആടുതോമയായി. അംഗരാജ്യത്തിലെ ജിമ്മന്മാർ എന്ന ചിത്രത്തിലാണ് ആടുതോമയായുള്ള വരവ്. സ്ഫടികത്തിൽ മോഹൻലാൽ ചെയ്തതുപോലെ മുണ്ടുപറിച്ചെറിഞ്ഞുകൊണ്ടാണ് രൂപേഷിന്റെയും വരവ്. അംഗരാജ്യത്തിലെ ജിമ്മന്മാമാര്‍’ ടീസര്‍ പങ്കുവച്ചുകൊണ്ട് രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ; 

സ്ഫടികം എന്നും തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണെന്ന് നടന്‍ രൂപേഷ് പീതാംബരന്‍. ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാം

നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അംഗരാജ്യത്തിലെ ജിമ്മന്‍മാര്‍’ ചിത്രത്തിലെ ഒരു നായക കഥാപാത്രം തന്നെയാണ് രൂപേഷിന്റേത്. സുദേവ് നായര്‍, റോണി ഡേവിഡ് രാജ്, രാജീവ് പിള്ള, ശങ്കര്‍ ഇന്ദുചൂഢന്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. അടുത്തിടെ കുഞ്ചാക്കോ ബോബനും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

MORE IN ENTERTAINMENT
SHOW MORE