ഭാവനയുടെ കൈപിടിച്ച് മമ്മൂട്ടിയും; വിരുന്നിലേക്ക് താരങ്ങളുടെ ഒഴുക്ക്,വിഡിയോ

bhavana-mammootty3
SHARE

നേരം സന്ധ്യയായപ്പോള്‍ തൃശൂർ ലുലു കൺവൻഷൻ സെന്റര്‍ താരാഗണത്താല്‍ നിറഞ്ഞു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവർത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നിൽ പങ്കെടുക്കാൻ നിരവധി നടീ നടൻമാർ എത്തി. ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി. 

സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയൻ, അനൂപ് മേനോൻ , റീമ കല്ലിങ്ങൽ, അർച്ചന കവി, രമ്യ നമ്പീശൻ, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി.  ലളിത, സംവിധായകൻ ഹരിഹരൻ , വിനയൻ ,സജി സുരേന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ... ഇങ്ങനെ  പോകുന്നു പ്രമുഖരുടെ നിര. മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്ക്കൊപ്പം ചെലവഴിച്ചു. 

bhavana-reception

നൃത്തവുമായി വരവേറ്റു 

ഭാവനയും നവവരൻ നവീനും പാർട്ടി ഹാളിലേക്ക്  പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു.  സോഷ്യല്‍ മീഡിയയിലും ആഘോഷം പൊടിപൊടിക്കുകയാണ്.  സൗഹൃദത്തിന്‍റെ ഊഷ്മളതകളുമായി കൂടുതല്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ കയ്യടക്കുന്നു.  നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. സുഹൃത്തുക്കളുടെ ആഘോഷമാണ് വീഡിയോയിൽ. രമ്യാനമ്പീശനും സയനോരയും ചേർന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വിഡിയോയില്‍ കാണാം. 

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെൽഫിയെടുത്തും വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.  

receptionb

താലി ചാര്‍ത്തിയത് രാവിലെ

തിരുവമ്പാടി കൃഷ്ണനെ സാക്ഷിയാക്കി നടി ഭാവനയ്ക്ക് താലിമംഗലം. തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയിൽ ലളിതമായ ചടങ്ങിൽ കന്നഡ നിർമാതാവ് നവീൻ ഭാവനയ്ക്ക് താലി ചാർത്തി. നഗരത്തിലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ മഞ്ജുവാര്യരടക്കം ചലച്ചിത്ര രംഗത്തെ ഉറ്റ സുഹൃത്തുക്കളെത്തി.

anoop-menon

ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരൻമാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. നിലവിളക്കിനു വലം വച്ച് വധൂവരൻമാർ ജവഹർലാൽ നെഹ്റു കൺവെൻഷൻ സെന്ററിലെ വിവാഹവേദിയിലേക്ക്.  കൺവെൻഷൻ സെന്ററിലെ ചടങ്ങുകൾക്ക് സാക്ഷിയാകാൻ മഞ്ജു വാര്യരും രമ്യ നമ്പീശനും,ഭാമയും, മിയയും, സയനോരയും ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. എത്തിയവരോടെല്ലാം ഒറ്റവാചകത്തിൽ സ്നേഹമറിയിച്ച് കല്യാണപ്പെണ്ണ്. കന്നഡ നിർമാതാവായ നവീനുമായി മൂന്നു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്. 

MORE IN ENTERTAINMENT
SHOW MORE