ആമിയിൽ നിന്ന് പൃഥ്വി പിന്മാറിയത് ആർഎസ്എസിനെ ഭയന്നല്ല: ടൊവീനോ

tovino-prtviraj
SHARE

ആമിയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയത് ആർഎസ്എസിനെ ഭയന്നല്ലെന്ന് നടൻ ടൊവിനോ തോമസ്. ഞാനു പൃഥ്വിരാജും തമ്മിൽ നല്ല ബന്ധമാണുള്ളത്. കരിയറിലെ എന്തു കാര്യങ്ങൾക്കും പൃഥ്വിയോട് സംശയങ്ങൾ ചോദിക്കാറുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി പേടിക്കുന്ന ആളല്ല പൃഥ്വി. പൃഥ്വിരാജ് ആര്‍എസ്എസിനെ ഭയന്നാണ് ആമിയില്‍ നിന്ന് പിന്മാറിയതെന്നും പകരക്കാരനായാണ് ടൊവീനോ വന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടൊണ് ടൊവീനോയുടെ പ്രതികരണം. 

കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും 'ചെയ്തോട്ടേ' എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്. 

അഞ്ചുവർഷം മാത്രമായ എനിക്ക് ഇത്ര തിരക്കെങ്കിൽ അദ്ദേഹത്തിന്റെ കാര്യം ഉൗഹിക്കാവുന്നതേ ഉള്ളൂ. പുറത്തുള്ളവർക്ക് അത് മനസിലാകില്ല. ഞാനിത് ചെയ്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി എനിക്കയച്ച മെസേജ് 'പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്' എന്നാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ ചോദിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE