ആ പ്രഖ്യാപനത്തിന് മുന്‍പ് മറ്റൊരു പ്രഖ്യാപനം; ചിയാനൊപ്പം ഉലകനായകന്‍

kamal-vikram
SHARE

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അരികിലെത്തി നില്‍ക്കെ പുതിയ സിനിമ സ്ഥിരീകരിച്ച് ഉലകനായകന്‍ ട്വീറ്ററില്‍. പുതിയ സിനിമയ്ക്കായി കമല്‍ഹാസനും വിക്രവും ഒന്നിക്കുകയാണ്. വിക്രം നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് കമലിന്‍റെ രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ്. നേരത്തെ ഇതു സംബന്ധിച്ച്  അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. ചിത്രം വലിയ വിജയമാകട്ടെ എന്ന ആശംസയോടെയാണ് കമലിന്റെ ട്വീറ്റ്. 

അക്ഷര ഹസനാണ് വിക്രമിന്‍റെ നായികയായെത്തുന്നത്. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം തൂങ്കാവനത്തിന് ശേഷം രാജേഷ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയും സിനിമയ്ക്കുണ്ട്. സിനിമ ചെയ്യാന്‍ തയ്യാറായതിന് കമല്‍ഹാസന് നന്ദി അറിയിച്ച് രാജേഷ് സെല്‍വയും ട്വീറ്റ് ചെയ്തു. 

സിനിമ അഭിനയത്തില്‍ നിന്നും പൂര്‍ണമായും മാറി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഇരുപത്തിയൊന്നിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങുകയുമാണ് ഉലകനായകന്‍. രാഷ്ട്രീയത്തില്‍ സജീവമാകുമ്പൊഴും സിനിമയുമായി ബന്ധം തുടരാനാണ് കമലിന്‍റെ നീക്കം. രാഷ്ട്രീയവും സിനിമയും രണ്ടല്ലാത്ത തമിഴ്നാട്ടില്‍ അത് ഗുണം ചെയ്യുകയും ചെയ്യും. ചിത്രത്തിന്‍റെ പേരിനായുള്ള കാത്തിരിപ്പാണിനി എന്നാണ് ആരാധകര്‍ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE