ചോദ്യങ്ങള്‍ക്ക് ഉത്തരമായി, പ്രഭാസിന്റെ വിവാഹം ഈ വർഷം

prabha20
SHARE

നടൻ പ്രഭാസ് ഈ വർഷം വിവാഹിതനാകുമെന്നു താരത്തിന്റെ അമ്മാവൻ കൃഷ്ണം രാജു പറഞ്ഞു. പ്രഭാസിന്റെ എല്ലാ അഭിമുഖങ്ങളിലും വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരമാണിത്. വിവാഹത്തിനു പ്രഭാസ് തന്നെ സമ്മതം അറിയിച്ചതായി കൃഷ്ണം രാജു പറഞ്ഞു. അതേസമയം, വധുവിനെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. 

നടി അനുഷ്ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന വാർത്ത ഏറെനാളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ ഇതുവരെ ഈ വാർത്തക്കു സ്ഥിരീകരണമൊന്നും ഇരുവരുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അനുഷ്കയുടെ ജൻമദിനത്തിനു പ്രഭാസ് ആഡംബര കാർ സമ്മാനിച്ചതു ഈ വാർത്തകൾക്കു ബലം കൂട്ടിയിരുന്നു. പ്രഭാസിന്റെ ജൻമദിനത്തിനു വിലയേറിയ വാച്ചായിരുന്നു അനുഷ്ക നൽകിയത്. 

തങ്ങളെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഗോസിപ്പാണെന്നു നേരത്തെ പ്രഭാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒൻപതു വർഷമായി തങ്ങൾ കുടുംബസുഹൃത്തുക്കളാണെന്നും പരസ്പരം നന്നായി അറിയാവുന്നവരാണെന്നും പ്രഭാസ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE