ആ വറുത്ത മീൻകഷ്ണങ്ങളാണ് എന്നെ ഫെമിനിസ്റ്റാക്കിയത്: റിമ കല്ലിങ്കൽ

rima-kallingal-1
SHARE

ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് നടി റിമ കല്ലിങ്കൽ. ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതമിരുന്ന് അത്താഴം കഴിക്കുകയായിരുന്നു. ഞാനും അമ്മൂമ്മയും അച്ഛനും അനിയനുമെല്ലാം ഉണ്ടായിരുന്നു. അമ്മയായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. അമ്മയുടെ പക്കല്‍ മൂന്ന് വറുത്ത മീൻകഷ്ണങ്ങളുണ്ടായിരുന്നു. അത് അമ്മൂമ്മയ്ക്കും അച്ഛനും അനിയനും മാത്രമായി നൽകി. 

എന്തുകൊണ്ട് തനിക്ക് മാത്രം നൽകിയില്ലെന്ന് അറിയണമായിരുന്നു. എന്റെ ചോദ്യത്തിൽ അമ്മയുൾപ്പെടെ എല്ലാവരും അമ്പരന്നു പോയി. ചോദ്യം ചോദിച്ചു കൊണ്ടുള്ള എന്റെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നുന്നെന്ന് റിമ വെളിപ്പെടുത്തി. ആ മീൻ കഷ്ണങ്ങളാണ് എന്നെ ഫെമിനിസ്റ്റാക്കിയത്. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്സിൽ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമ താൻ ഫെമിനിസ്റ്റായ കഥ ഓർത്തെടുത്തത്.

മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന വിവേചനവും സ്ത്രീവിരുദ്ധതയും റിമാ കല്ലിങ്കല്‍ തുറന്നുപറഞ്ഞു. ഞാന്‍ സിനിമാ മേഖലയിലെത്തിയപ്പോഴും അഡ്ജസ്റ്റ്, കോംപ്രമൈസ്, ഷെല്‍ഫ്-ലൈഫ് തുടങ്ങിയ വാക്കുകളാണ് എന്നെ സ്വീകരിച്ചതെന്നും റിമ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE