അത് വിവാദമാകുമെന്ന് അറിയാമായിരുന്നു, ലക്ഷ്യമിട്ടത് ജനനന്മ; ധീരനിലപാടുമായി വീണ്ടും വിജയ്

vijay-1
SHARE

മെർസെലിലെ ഡയലോഗുകൾ വിവാദമാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് നടൻ വിജയ്. ചിത്രത്തിലെ ഡയലേഗുകളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ജനങ്ങളുടെ നൻമയ്ക്കുവേണ്ടിയാണെന്നും വിജയ് പറഞ്ഞു. ആനന്ദ വികടൻ സിനിമാ പുരസ്കാരനിശയിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വിജയ്. 

വിവാദത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും താരം ചടങ്ങിൽ നന്ദിപറഞ്ഞു.  ചടങ്ങില്‍ വിജയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത് . പുരസ്കാര ദാന ചടങ്ങിന്റെ അവതാരകരായ റോബോ ശങ്കറും സതീഷും താരത്തെ ജോസഫ് വിജയ് എന്നാണ് അഭിസംബോധന ചെയ്ത്. മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് എച്ച്.രാജ വിജയുടെ വോട്ടേഴ്‌സ് കാര്‍ഡിന്റെ കോപ്പി പങ്കുവച്ച് അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് വിജയ് എന്നാണെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതായിരുന്നു ഏറ്റവും വിവാദമായത്. കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികൾ വിജയ്ക്കും മെര്‍സലിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ വിജയിയുടെ കഥാപാത്രമായ വെട്രിയുടെ ഈ ഡയലോഗാണു ബിജെപിയെ ചൊടിപ്പിച്ചത്. 'സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ വെറും ഏഴു ശതമാനം ജിഎസ്ടിയാണു ഈടാക്കുന്നത്. എന്നിട്ടും പൗരന്മാർക്കു സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നു. ഇന്ത്യ കൂടിയ ജിഎസ്ടി ഈടാക്കിയിട്ടും പൗരന്മാർക്കു സൗജന്യ ആരോഗ്യ പരിചരണം നൽകാനാകുന്നില്ല.' 

ബിജെപിക്കു പിന്നാലെ, വിജയ് ചിത്രമായ മെർസലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിരുന്നു. മെഡിക്കൽ രംഗത്തെ തട്ടിപ്പുകളുടെ കഥ പറയുന്ന ചിത്രം, ഡോക്ടർമാരെക്കുറിച്ച് മോശമായ ചിത്രം നൽകുന്നതാണെന്നാണ് ആരോപണം. 

MORE IN ENTERTAINMENT
SHOW MORE