സണ്ണി ലിയോണിന് ശേഷം ഇന്ത്യൻ തിരശീലയിൽ താരമാകാൻ മിയ മൽകോവ

mia-malkova-sunnyleon
SHARE

ഇന്ത്യൻ സിനിമയിൽ ധീരമായ പ്രമേയങ്ങൾ കയ്യാളുന്നതിൽ മികവ് തെളിയിച്ച സംവിധായകരിൽ ഒരാളാണ് രാം ഗോപാൽ വർമ. മികച്ച ചിത്രങ്ങൾ അവകാശപ്പെടാൻ ഉളളപ്പോഴും പൊളളുന്ന അഭിപ്രായങ്ങൾ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കൈപൊളളിയ സംവിധായകൻ. വീണ്ടും ആർജിവി വാർത്തകളിൽ നിറയുന്നത് വിവാദങ്ങളുടെ പേരിലല്ല. പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിലാണ്.

രാം ഗോപാൽ വർമ പുതിയതായി സംവിധാനം ചെയ്യുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോൺ താരം മിയ മൽകോവയാണ്. നീല ചിത്രങ്ങളിലെ നായിക എന്ന സുഖകരമല്ലാത്ത ലേബലിൽ നിന്ന് ഇന്ത്യയൊട്ടാകെ ആരാധിക്കുന്ന നായിക എന്ന നിലയിലേയ്ക്കുളള സണ്ണി ലിയോണിന്റെ വളർച്ച  അടയാളപ്പെടുത്തിയ ബോളിവുഡ് മറ്റൊരു നായികയെ കൂടി  അവതരിപ്പിക്കുന്നു.

സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ താരമാകുകയാണ് മിയ മൽകോവ. മിയ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാർത്ത ലോകത്തെ അറിയിച്ചത്. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പുറത്തു വന്നു. ഇടൻ തന്നെ മിയയ്ക്ക് മറുപടിയുമായി രാം ഗോപാൽ വർമ്മ തന്നെ രംഗത്തു വന്നു. ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണിക്കു ശേഷം ഇന്ത്യൻ സിനിമ അടയാളപ്പെടുത്തുന്ന പോൺ താരമായി മിയ മാറുന്നത് കാത്തിരിക്കുകയാണ് ആരാധകർ. 

MORE IN ENTERTAINMENT
SHOW MORE