മാത്തുക്കുട്ടിയുടെ ലൈവിലെ ആ മിമിക്രി കാണാം; മിമിക്രിക്കാരനെ പരിചയപ്പെടാം

mathukutty-live
SHARE

ഒരു യാത്രയ്ക്കിടെയുള്ള ലൈവില്‍ ചുമ്മാ കാണിച്ച മിമിക്രിയും ആ മിമിക്ക്രിക്കാരനുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മഴവില്‍ മനോരമയിലെ ഹിറ്റ് ഷോകളിലൊന്നായ 'ഉടന്‍ പണ'ത്തിന്‍റെ ചിത്രീകരണത്തിനായുള്ള യാത്രയ്ക്കിടെയാണ് സംഗതിയുടെ അരങ്ങേറ്റം. പരിപാടിയുടെ അവതാരകനായ ആര്‍.ജെ.മാത്തുക്കുട്ടിയുടെ ഫെയ്സ്ബുക്ക് ലൈവില്‍ സ്നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മിമിക്രി കാണിച്ചത് പരിപാടിയുടെ അസിസ്റ്റന്‍റ് പ്രൊഡ്യൂസര്‍ മിഥുന്‍ ചേറ്റൂര്‍. ക്യാമറയ്ക്ക് പിന്നിലെ പ്രതിഭയെ പരിചയപ്പെടുത്താം എന്ന മുഖവുരയോടെയാണ് മിഥുനെ മാത്തുക്കുട്ടി പരിചയപ്പെടുത്തുന്നത്. പരിപാടിയുടെ മറ്റൊരു അവതാരകനായ രാജ് കലേഷും വിഡിയോയില്‍ പങ്കാളിയാകുന്നുണ്ട്.

ഇനി മിമിക്രിയെക്കുറിച്ച്. ശബ്ദാനുകരണം തന്നെ. ആദ്യം വന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പിന്നാലെ എപിജെ അബ്ദുല്‍ കലാം. പിന്നെ ഒബാമ. എല്ലാം ഒന്നിനൊന്ന് കിടിലന്‍ എന്നാണ് വിഡിയോയിലെ കമന്റുകള്‍. ഒബാമ കഴിഞ്ഞ് അതേകാര്യം എലിസബത്ത് രാഞ്ജി പറഞ്ഞാല്‍ എങ്ങനെയെന്ന് ചോദ്യം. അതാകട്ടെ മിഥുനിലെ പ്രതിഭയ്ക്ക് ഒന്നുകൂടി അടിവരയിടുന്ന പ്രകടനം. പിന്നാലെ വന്ന പുനത്തില്‍ കുഞ്ഞബിദുല്ലയ്ക്ക് അടക്കം നിറഞ്ഞ ലൈക്കുകള്‍ മാത്രം. 

ഇനി മിഥുനെക്കുറിച്ച് ചിലതുകൂടി അറിയണം. ഹൈസ്ക്കൂള്‍ പഠനകാലത്ത് സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളിലെ സൂപ്പര്‍ താരമായിരുന്നു മിഥുന്‍. മിമിക്രിയില്‍ മിഥുന്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ജേതാവായിരുന്നു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ചേറ്റൂര്‍ സ്വദേശിയാണ് മിഥുന്‍. 

മാത്തുക്കുട്ടിയുടെ ലൈവില്‍ മിഥുന്‍ അവതരിപ്പിച്ച മിമിക്രി ഇവിടെ കാണാം.

MORE IN ENTERTAINMENT
SHOW MORE