നടി ഭാവനയുടെ വിവാഹ തിയതി തീരുമാനിച്ചു

bhavana-actress
SHARE

മലയാള ചലച്ചിത്രതാരം ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും വിവാഹിതരാകുന്നു. ജനുവരി  22  ന്  തൃശൂരിൽ നടക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും  വിവാഹം .ഭാവനയുടെ വിവാഹനിശ്ചയം അടുപ്പമുളളവരെ മാത്രമാണ് അറിയിച്ചിരുന്നത്.

ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നിർമ്മിച്ചത് നവീനാണ്. ആ പരിചയത്തിൽ നിന്നാണ് സ്നേഹബന്ധം ഉടലെടുത്തത്. നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ ഓൺലൈനുകളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഭാവനയുടെ വിവാഹം പുതുവർഷത്തിൽ ഉണ്ടാകും. ഭാവനയുടെ വിവാഹം നീട്ടിവച്ചുവെന്നും നവീൻ ആവശ്യപ്പെട്ടതു പ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇൗ വാർത്തകളിലൊന്നും യാതൊരു സത്യവുമില്ലെന്ന് ഭാവനയോടടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE