മക്കൾസെൽവൻ ഡാ!! ആ വാക്കുകൾകേട്ടവർ കരഞ്ഞു തുടർന്ന് നിറുത്താതെ കൈയടിച്ചു

vijay-sethupathy-transgende
SHARE

മക്കൾസെൽവൻ ഡാ!! ആ വാക്കുകൾകേട്ടവർ കരഞ്ഞു തുടർന്ന് നിറുത്താതെ കൈയടിച്ചു. കാരണം ഇതിനുമുമ്പ് ഇത്രയും അൻപായി ഒരു താരവും അവരോട് സംസാരിച്ചിട്ടില്ല, ചേർത്തുനിറുത്തിയിട്ടില്ല.  മക്കൾസെൽവൻ എന്ന വിജയ്‌സേതുപതി  അവരെ ചേർത്തു നിറുത്തി പറഞ്ഞു ഇവർ ദൈവശാപം കിട്ടിയവരല്ല, ദൈവത്തിന്റെ രൂപങ്ങളാണ്. അവർ ഒന്നടങ്കം കരഘോഷങ്ങളും ജയഭേരിയും മുഴക്കി. താരപദവിയിലേക്ക് ഏറുമ്പോഴും സാധാരണക്കാരിൽ നിന്നും അകന്ന് നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണ് വിജയ്സേതുപതി. 

സമൂഹം ഇന്നും അകറ്റിനിൽക്കുന്ന ഭിന്നലിംഗക്കാരുടെയും മക്കൾ സെൽവനായി മാറിയിരിക്കുകയാണ് വിജയ്‌സേതുപതി. ഭിന്നലിംഗക്കാരുടെ ഒരു പരിപാടിയിൽ പങ്കെടുത്ത താരം അവരിൽ ഒരാളെ ചേർത്തുനിറുത്തിപറഞ്ഞു; "ദൈവ ശാപം കിട്ടി പിറന്നവരല്ല ട്രാൻസ്‌ജെന്‍ഡേഴ്‌സ്, അവർ ദൈവത്തിന്റെ രൂപങ്ങളാണ്. അവരിൽ നിന്നും നിരവധി കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ട്. ഒരു മനുഷ്യനെ ജാതിയോ മതമോ നോക്കാതെ സ്നേഹിക്കാൻ അവർക്കറിയാം. പുതിയ സിനിമയിൽ ഞാൻ ട്രാൻസ്‌ജെന്‍ഡറായാണ് അഭിനയിക്കുന്നത്. ആ സിനിമ ചെയ്‌തു കഴിഞ്ഞതോടെ ഈ സമൂഹത്തോടുള്ള സ്നേഹവും മതിപ്പുമെല്ലാം കൂടി. നീതിക്കായി നിങ്ങൾ ഇനിയും പോരാടണം. നിങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്." 

പുതിയ സിനിമയിൽ വിജയ്സേതുപതിയുടെ കഥാപാത്രം ഭിന്നലിംഗത്തിൽപ്പെട്ടയാളാണ്. സിനിമ ചെയ്തപ്പോൾ അവരോടുള്ള മതിപ്പ് കൂടുകയാണ് ചെയ്തതെന്നും വിജയ്സേതുപതി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE