പ്രിയപ്പെട്ടവര്‍ക്കൊപ്പം മോഹന്‍ലാല്‍; പുതിയ ചിത്രവും വൈറല്‍

odiyan-mohanlal
SHARE

മോഹൻലാലിന്റെ ഒടിയൻ ലുക്കാണ് സിനിമാപ്രേമികളുടെയും അല്ലാത്തവരുടെയുമെല്ലാം ഇടയിലെ ചർച്ചാവിഷയം. ടീസർ വന്നതോടെ ഒടിയൻ എന്ന സിനിമ കാണാനുള്ള ആകാംഷ കൂടിയിരിക്കുകയാണ്. ഈ ആഘേോഷത്തിനിടയ്ക്കാണ് പ്രിയപ്പെട്ട മൂന്നുപേർക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രം പുറത്തുവന്നത്.  അമ്പരപ്പിക്കുന്ന മോഹന്‍ലാലിന്‍റെ രൂപമാറ്റം ചിത്രത്തിലും പ്രകടം. വലതുവശത്തുനിൽക്കുന്നത് മോഹൻലാലിന്റെ ഹെയർഡ്രസർ, നടുക്ക് കോസ്റ്റ്യൂമർ മുരളി, ഇടതുവശത്ത് നിൽക്കുന്നത് മോഹൻലാലിന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ്. ചിത്രം യഥാർഥമാണെന്നാണ് ഒടിയനുമായി  അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ഒറ്റഘട്ടത്തില്‍ കുറച്ചത് 18 കിലോഗ്രാം ഭാരം. 50 ദിവസം പിന്നിട്ട കഠിനപരിശീലനങ്ങളിലൂടെയായിരുന്നു താരത്തിന്റെ യാത്ര. മോഹൻലാലിന്റെ തടി കുറഞ്ഞ രൂപത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE