മലയാളി പ്രേക്ഷകരും കേരളവും ഹൃദയം കീഴടക്കിയെന്ന് ഈഗര്‍ നജാഫ്

Thumb Image
SHARE

മലയാളി പ്രേക്ഷകരും കേരളവും ഹൃദയം കീഴടക്കിയെന്ന് പ്രമുഖ അസൈര്‍ബൈജാന്‍ സംവിധായകന്‍ ഈഗര്‍ നജാഫ്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തന്റെ ചിത്രം പൊമൊഗ്രനേറ്റ് ഓർച്ചാഡിന്റെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു നജാഫ്. ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹം മനോരമന്യൂസിനോട് സംസാരിച്ചു. എസ്.പവിത്ര തയാറാക്കിയ റിപ്പോര്‍ട്ട്. 

വളരെ മികച്ച പ്രേക്ഷകരാണ് ഇവിടെയുള്ളത്. അവര്‍ സിനിമയെ സസൂക്ഷം ശ്രദ്ധിക്കുന്നവരാണ്. രണ്ടു രാജ്യങ്ങളാണ് സിനിമ വളരെ താല്പര്യത്തോടെ നോക്കികാണുന്നവര്‍. അതിലൊന്ന് ഇന്ത്യയാണ്. മലയാളി പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ ഏറെ ബഹുമാനമര്‍ഹിക്കുന്നു. ഇവിടെ ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് കലയുടെ ഒരു കൂടാരമാണ്. ചില രാജ്യങ്ങളില്‍ എന്റെ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിട്ടുണ്ട്. പക്ഷേ ഈ മേളയിലെത്തിയ സിനിമാ പ്രേമികള്‍ ചിത്രം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ചിത്രം. എല്ലാവരേയും കുറിച്ചുള്ളതാണ് ഈ ചിത്രം. മനുഷ്യ വികാരങ്ങളായ സ്നേഹവും വിദ്വേഷവും അസൂയയെക്കുറിച്ചൊക്കെയാണ് ഈ ചിത്രം സംസാരിക്കുന്നത്. ഒരുപാടു നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഈ ചിത്രത്തിന്റെ ആശയം പിറക്കുന്നത്. ഒട്ടേറെ പേരുമായി ഞാന്‍ സംസാരിച്ചു. പലരേയും കണ്ടുമുട്ടി. ആ അനുഭവങ്ങളെല്ലാമാണ് ഇങ്ങനെ സിനിമയായത്. ലോകം മുഴുവന്‍ കാണുന്ന സിനിമയാണ് ഇത്. അതുകൊണ്ടു തന്നെ അണിയറപ്രവര്‍ത്തകരെല്ലാം വിവിധ നാടുകളിലുള്ളവരാണ്. 

എനിക്ക് എപ്പോഴേ സമ്മാനം ലഭിച്ചു. എന്റെ ചിത്രം കാണാന്‍ ഒഴുകിയെത്തുന്ന പ്രേക്ഷകരാണ് എനിക്ക് ലഭിച്ച സമ്മാനം. 

MORE IN ENTERTAINMENT
SHOW MORE