ഷാജിപാപ്പന്റെ സ്റ്റൈലിന് കുറവില്ല, ട്രെൻഡിങ്ങായി ആട് 2 ട്രെയിലർ

shaji-pappan
SHARE

തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും കൂട്ടരും എത്തുന്നു. ഇത്തവണയും ഷാജിപാപ്പന്റെ സ്റ്റൈലിന് കുറവൊന്നുമില്ല. ആട് 2വിന്റെ ട്രെയിലർ ട്രൻഡിങ്ങാകുന്നു. ജയസൂര്യനായകനാകുന്നു ആട് 2 ഡിസംബർ 22ന് റിലീസിനെത്തും. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‌

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 

ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.

MORE IN ENTERTAINMENT
SHOW MORE