എന്റെ സെറ്റിൽ അരിയും കറിയും വയ്ക്കുന്നതും വിളമ്പുന്നതും ഞാൻ തന്നെ: സന്തോഷ്പണ്ഡിറ്റ്

santhoshpandit-song
SHARE

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ ശ്രദ്ധാകേന്ദ്രമായി വേറിട്ട ഒരാള്‍ കൂടി ഉണ്ടായിരുന്നു, സന്തോഷ്പണ്ഡിറ്റ്. മമ്മൂട്ടിയോടൊപ്പം ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ്പണ്ഡിറ്റ്. മുഖ്യധാരസിനിമയുടെ ഭാഗമായതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ; 

"ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ എനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. എന്റെ സിനിമയുടെ സെറ്റിൽ അരിയും കറിയും ഞാൻ തന്നെ വെച്ച്, ഞാൻ തന്നെ വിളമ്പുകയാണ്. ഒരു നടൻ മാത്രമായി ഇരിക്കുന്നത് എന്നെ സംബന്ധിച്ച് സുഖമുള്ള കാര്യമായിരുന്നു. 2017 അതുകൊണ്ട് തന്നെ കൂടുതൽ റിലാക്സ് ചെയ്ത വർഷമായിരുന്നു". 

മുഖ്യധാരാസിനിമയുടെ ഭാഗമാക്കിയതിന് മമ്മൂട്ടി നന്ദിപറയാനും സിനിമ സൂപ്പർഹിറ്റാകുമെന്ന് ആശംസിക്കാനും സന്തോഷ്പണ്ഡിറ്റ് മറന്നില്ല. 

ഛായാഗ്രഹണം ഒഴികെ ബാക്കിയെല്ലാം ചെയ്ത് സിനിമയെടുക്കുന്ന സന്തോഷ് പണ്ഡിറ്റ് ഇതു രണ്ടാംതവണയാണ് മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുന്നത്. 'ഒരു സിനിമാക്കാരനി'ലാണ് ആദ്യം ചെറിയൊരു വേഷം ചെയ്തത്.  മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി പ്രൊഫസറായ കോളജിലെ പ്യൂണിന്‍റെ വേഷത്തിലാണ് പണ്ഡിറ്റ്.

MORE IN ENTERTAINMENT
SHOW MORE