ചലച്ചിത്രമേളയിൽ താരങ്ങളായി സിനിമയിലെ പൊലീസുകാര്‍‍

Thumb Image
SHARE

യൂണിഫോം അഴിച്ചുവച്ച് രണ്ട് പൊലീസുകാര്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തി. മലയാളത്തില്‍ വന്‍ ഹിറ്റായ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചരായ സിബിതോമസും ശിവദാസനും. മേളയിലെ അനുഭവം മറക്കാനാകാത്തതെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. 

ഇവരാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ പൊലീസുകാര്‍. ജീവിതത്തിലും അഭിനയത്തിലും കാക്കിവേഷമണിഞ്ഞവര്‍. അപ്രതീക്ഷിതമായി സിനിമാ താരങ്ങളായതിന്റെ ത്രില്ലിലാണ് ഇരുവരും. 

ആദ്യമായാണ് ഇരുവരും മേളയിലെത്തുന്നത്. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്വീകരണത്തിന്റെ സന്തോഷത്തിലാണ് ഇവര്‍. 

MORE IN ENTERTAINMENT
SHOW MORE