ഇതാണെന്റെ ജീവിതത്തിലെ ധന്യ നിമിഷം, വികാരാധീനനായി പ്രിയദർശൻ

SHARE
priyan-kallyani

മലയാളിയുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ മലയാള ചിത്രങ്ങളായിരുന്നു ഒരു കാലത്ത് ഏറ്റവും മികച്ചവയെന്ന് പേരുകട്ടത്. എന്നാൽ ഇപ്പോഴിതാ പ്രിയദർശന്റെ മകളും സിനിമയിലേക്ക് പ്രവേശിക്കുകയാണ്. തെലുങ്ക് സിനിമയായ ഹലോയാണ് പ്രിയദർശന്റെ മകൾ കല്ല്യാണിയുടെ ആദ്യ ചിത്രം. പ്രിയദർശന്റെ സഹസംവിധായകരിൽ പ്രധാനിയായിരുന്ന വിക്രമാണ് ഹലോ സംവിധാനം ചെയ്യുന്നത്. നാഗാർജുനയുടെ മകൻ അഖിലാണ് സിനിമയിൽ കല്ല്യാണിയുെട നായകനാകുന്നത്.

ഹലോ സിനിമയുടെ ഒാഡിയോ ലോഞ്ചിങ്ങിനിടെ നടന്ന സംഭവമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. മകൾ കല്ല്യാണിയുടെ വാക്കുകൾ കേട്ട് വികാരാധീനനാകുന്ന പ്രിയദർശനെയാണ് അന്ന് എല്ലാവരും കണ്ടത്. സിനിമയിൽ നല്ല തുടക്കം നൽകിയ വിക്രം സാറിനും സിനിമയുടെ നിർമാതാവായ നാഗാർജുനയ്ക്കും നന്ദി പറഞ്ഞ കല്ല്യാണി, അച്ഛന്റേയും അമ്മയുടേയും പിന്തുണയെക്കുറിച്ച് വാചാലയായി. അവരുടെ പിന്തുണയാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് കല്ല്യാണി പറഞ്ഞു. നാഗാർജുന സാർ തന്നെ മകളപ്പോലെ നോക്കി. എല്ലാ സഹായങ്ങളും നൽകി ഒപ്പം നിന്നു. അതുപോലെ തന്നെ ആരും നോക്കിയിട്ടില്ല. കല്ല്യാണി പറഞ്ഞു.

എന്നാൽ, ഇതിനെല്ലാം മറുപടി പറയാനെത്തിയ പ്രിയദർശൻ കണ്ണു നിറഞ്ഞുകൊണ്ടാണ് സംസാരിച്ചത്. 40 വർഷം കൊണ്ട് 92 സിനിമകൾ ചെയ്തെങ്കിലും ഇതു പോലെ ധന്യമായൊരു നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന്  പ്രിയദർശൻ പറഞ്ഞു. രണ്ട് തെലുങ്ക് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?’

എന്റെ സഹസംവിധായനായിരുന്ന വിക്രം എന്നേക്കാൾ മികച്ച സംവിധായകനാണ്. എന്റെ മകളെ സിനിമയിൽ അവതരിപ്പിച്ചതിലൂടെ ഏറ്റവും വലിയ ഗുരുദക്ഷിണയാണ് വിക്രം നൽകിയത്. നന്ദി വിക്രം, പ്രിയദർശന്റെ ശബ്ദം ഇടറിയിരുന്നു. ഇത്കേട്ട വിക്രം എഴുന്നേറ്റ് നിന്ന് പ്രിയദർശന് നന്ദി അറിയിച്ചു.

'ഹലോ' സിനിമ ഉടൻ റിലീസിനെത്തും.

24 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഒരു വർഷം മുമ്പാണ് ലിസിയും പ്രിയദർശനും വേർപിരിഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE