പാർവതിയുടെ ഫിറ്റ്നസ് രഹസ്യം

parvathy11-2.
SHARE

ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജതമയൂരം കരസ്ഥമാക്കിയ പാർവതി മലയാള സിനിമയെ അഭിമാനത്തിന്റെ ആകാശത്തിലേക്കു കൈപിടിച്ചുയർത്തിയിരിക്കുകയാണ്. യുദ്ധകലുഷിതമായ ഇറാഖിൽ അകപ്പെട്ടുപോകുന്ന സമീറയെന്ന മലയാളി നഴ്സിന്റെ വേഷം തകർത്താടിയത് അർപ്പണമനോഭാവത്തിന്റേയും കഠിനാധ്വാനത്തിന്റേയും അകമ്പടിയോടെയായിരുന്നു. അതാണ് പാർവതി. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി വിട്ടുവീഴ്ച ചെയ്യില്ല. ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചു. 

പാർവതിയുടെ ഫിറ്റ്നസ് രഹസ്യം

∙പുലർച്ചെ നാലരയ്ക്കു തന്നെ എഴുന്നേൽക്കും

∙ഒരു ഗ്ളാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നു

∙തുടർന്ന് ധ്യാനത്തിലോ യോഗയിലോ മുഴുകും

∙കഴിക്കുന്നത് സ്വന്തമായി കുക്ക് ചെയ്ത ഭക്ഷണം. പുറത്തു നിന്നുള്ള ആഹാരം ഒഴിവാക്കും

∙ശുദ്ധ വെജിറ്റേറിയൻ

∙രാത്രി എട്ടരയ്ക്കു മുൻപ് അത്താഴം

∙കോഴിക്കോടൻ ചിപ്സും ഹൽവയും ഏറെ പ്രിയം

എത്ര അനാകർഷകമായാലും സ്വന്തം ശരീരത്തെ സ്നേഹിക്കണമെന്നു പാർവതി പറയുന്നു. ഓരോ വ്യക്തിക്കും അവരവരുടേതായ ഫിറ്റ്നസ് സ്റ്റൈൽ ഉണ്ടാകും. അവനവന് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണമെന്നു പുതുതലമുറയ്ക്കു പാർവതിയുടെ ഉപദേശം. 

MORE IN ENTERTAINMENT
SHOW MORE