തലക്കനമില്ലാത്ത തല; വൈറലാണ് ഈ അച്ഛനും മകനും

ajith-at-sons-school
SHARE

തല എന്ന വിളിപ്പേരെങ്കിലും തലക്കനമില്ലാത്ത താരമാണ് അജിത്ത്. പൊതുഇടങ്ങളിൽ താരജാഡകളില്ലാതെ സാധാരണക്കാരനെപ്പോലെ പെരുമാറുന്ന അജിത്ത് എന്നും ആരാധകരുടെ മനംകവർന്നിട്ടുണ്ട്. ഇപ്പോഴിതാ അത് വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി. മകൻ ആദ്വികിന്റെ സ്കൂൾ കായിക പരിപാടി കാണാൻ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍െനറ്റിൽ തരംഗമാകുന്നത്. മകന്റെ പ്രകടനം കൗതുകത്തോടെ നോക്കിനിൽക്കുന്ന അച്ഛനെയാണ് ചിത്രത്തിൽ കാണാനാകുക. ഒടുവിൽ മൽസരങ്ങളിൽ പങ്കെടുത്ത തളർന്ന മകനെ തോളിൽ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവർന്നിട്ടുണ്ട്.  

ഇതിനുമുമ്പ് മകളുടെ സ്കൂൾ പ്രവേശനത്തിന് ക്യൂനിൽക്കുന്ന ചിത്രവും വൈറലായിരുന്നു. അജിത്ത്- ശാലിനി ദമ്പതികൾക്ക് രണ്ട് മക്കളാണ്.  പുതിയ ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് പകരം തലമുടി കളർ ചെയ്ത 'തല'യെയാണ് കാണുന്നത്. പുതിയ ചിത്രം വിശ്വാസത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.

MORE IN ENTERTAINMENT
SHOW MORE