അനുഷ്ക ഇറ്റലിയിലേക്ക്... പിന്നാലെ കോഹ്‍ലിയും... വിവാഹം ഉടൻ..?

anushka
SHARE

വിരാട് കോഹ്‍ലി - അനുഷ്കശർമ്മ വിവാഹം, ഇറ്റലിയിൽവച്ച് ഉടൻ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂടുന്നു. വിവാഹംസംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ അനുഷ്കയും കുടുംബവും പുലർച്ചെ ഇറ്റലിയിലേക്ക് തിരിച്ചു. 

കോഹ്‍ലി അനുഷ്ക വിവാഹം ഈമാസംതന്നെ ഇറ്റലിയിൽനടക്കുമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ, അനുഷ്കയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കഴിഞ്ഞദിവസം ഇത്തരംവാർത്തകളെ നിഷേധിച്ചു. പക്ഷെ, അനുഷ്കയുടെ ഇറ്റലി യാത്രയോടെ പ്രചാരണങ്ങള്‍ക്ക് വീണ്ടുംചൂടുപിടിക്കുകയാണ്. പുലർച്ചെ ഇറ്റലിയിലെ മിലാനിലേക്കാണ്  മുംബൈയിൽനിന്ന് അനുഷ്ക യാത്രതിരിച്ചതെന്നാണ് വിവരം. മാതാപിതാക്കളും, സഹോദരനും ഒപ്പമുണ്ടായിരുന്നു. 

ഡൽഹിയിലുള്ള വിരാട് കോഹ്‍ലിയും ഉടൻ ഇറ്റലിയിലേക്ക് പോകുമെന്നും അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ, വിവാഹവാർത്തകളെ അനുഷ്കയോ, കോഹ്‍ലിയോ ഇതുവരെ ശരിവച്ചിട്ടില്ല. 

പ്രണയബന്ധം തകർന്നതായി ഇടക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും, കൊഹ്‍ലിയും അനുഷ്കയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട പരസ്യം വിവാഹംസംബന്ധിച്ച ചർച്ചകളെ പിന്നീട്ചൂടുപിടിപ്പിക്കുകയായിരുന്നു. നാലുവർഷം മുൻപുമുതലാണ് കോഹ്‍ലിയും അനുഷ്കയും തമ്മിലുള്ള പ്രണയബന്ധം സംബന്ധിച്ച വാർത്തകൾ പുറത്തവരുന്നത്.

Thumb Image
MORE IN ENTERTAINMENT
SHOW MORE