പറ്റിച്ചേ..! അവൾ ആഞ്ചലീനയായില്ല

angelina-girl
SHARE

ആഞ്ചലീനാ ജോളികാൻ ശസ്ത്രക്രിയ ചെയ്ത പെൺകുട്ടിയുടെ വാർത്ത കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തയും നൽകി. എന്നാൽ താൻ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി രംഗത്ത് എത്തിയിരിക്കുന്നു. ഇറാനിയൻ സ്വദേശിയായ 19കാരി സബർ തഹറാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉൾപ്പടെ കബളിപ്പിച്ചത്. താരത്തെപോലെയാകാൻ 50 ശസ്ത്രക്രിയകള്‍ ചെയ്തു എന്നായിരുന്നു വാർത്ത. അങ്ങനെയൊരു സംഭവമേ നടന്നില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 

ആഞ്ചലീനാ ജോളിയാകാന്‍ താന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ളത് തെറ്റാണെന്നും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നാണ് സബറിന്റെ ഇപ്പോഴത്തെ ചോദ്യം. അതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. മറ്റൊരാളെ പോലെയാകുകയല്ല ലക്ഷ്യം. ഇതെല്ലാം കലാപരമായ ആത്മസംതൃപ്തിയുടെ ഭാഗമായി മാത്രം ചെയ്തതാണെന്നും പെൺകുട്ടി പറയുന്നു.

MORE IN ENTERTAINMENT
SHOW MORE