ലൂസിഫര്‍ അകലെയല്ല, ഫാന്‍സിനെ ഹാപ്പിയാക്കി മോഹന്‍ലാല്‍

lucifer
SHARE

പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ആകാംക്ഷകളില്‍ പാര്‍ക്കുന്ന സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നയകന്‍. പക്ഷെ എന്ന് എപ്പോള്‍ എന്ന കാര്യത്തില്‍ എപ്പോഴും ആ ആകാംക്ഷകള്‍ അനന്തമായി നീണ്ടു. മുരളി ഗോപി തിരക്കഥ എഴുതിത്തുടങ്ങിയെന്നും ഇല്ലെന്നും ഒക്കെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ ആ ആകാംക്ഷകള്‍ക്ക് ഗതിവേഗം പകര്‍ന്ന് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. 

ഫെയ്സ്ബുക്കില്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ആണ് ചര്‍ച്ചകളില്‍ വീണ്ടും ലൂസിഫറിനെ സജീവമാക്കിയത്. ഫോട്ടോയില്‍ മൂന്നുപേരാണ്. പൃഥ്വിയും മുരളി ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. ഫോട്ടോക്ക് ലാല്‍ നല്‍കിയ തലക്കെട്ട് ലൂസിഫര്‍ ഡിസ്കഷന്‍സ് എന്നും ഒപ്പം ഒരു സ്മൈലിയും. 

ഫാന്‍സ് ഹാപ്പിയാകാന്‍ ഇതില്‍പ്പരം എന്തുവേണം. വിമാനം തീയറ്ററില്‍ എത്താനിരിക്കെ രണ്ട് കൂട്ടരുടെയും ഫാന്‍സുകാര്‍ ഡബിള്‍ ഹാപ്പി.  

MORE IN ENTERTAINMENT
SHOW MORE