രാജ്യാന്തര ചലച്ചിത്രമേളയുടെ ആരവങ്ങളിലേക്ക് തലസ്ഥാനം ഉണർന്നു

Thumb Image
SHARE

കൊടിയേറ്റത്തിന് ഒരുനാൾ ബാക്കിയുണ്ടെങ്കിലും, ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആരവങ്ങളിലേക്ക് തലസ്ഥാനം ഉണർന്നു. മലയാളസിനിമയുടെ നവതിയുടെ ഭാഗമായുള്ള ചരിത്രപ്രദർശനത്തിന് കനകക്കുന്ന് കൊട്ടാരത്തിൽ തുടക്കമായി. ഡെലിഗേറ്റ് പാസുകളുടെ വിതരണം ടാഗോർ തിയേറ്ററിൽ പുരോഗമിക്കുകയാണ്. 

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഓർമ്മകളിലേക്കാണ് ചരിത്രപദർശനം കണ്ട നടൻ മധുവും നടി ഷീലയും നടന്നുകയറിയത്. പ്രശസ്ത നിശ്ചല ഛായാഗ്രാഹകൻ പി.ഡേവിഡിന്റെ ചിത്രങ്ങളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. 

നാളെ വൈകിട്ട് ആറിന് ഉദ്ഘാടനചിത്രമായ ഇൻസൾട്ട് നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നതോടെയാണ് മേളക്ക് തുടക്കമാവുക. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും, അനുബന്ധപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ബംഗാളി നടി മാധവി മുഖർജിയും നടൻ പ്രകാശ് രാജും അതിഥികളായെത്തും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ടാണെങ്കിലും, നാളെ രാവിലെ മുതൽ വിവിധ തിയേറ്ററുകളിലായി സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങും. 65 രാജ്യങ്ങളിൽ നിന്നുള്ള 190 സിനിമകളാണ് ഏഴുദിവസം മേളയിൽ പ്രദർശിപ്പിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE