മെഹന്ദിയിട്ടു തെന്നിന്ത്യന്‍ നടി നമിത; വിവാഹ ആഘോഷങ്ങൾ തുടങ്ങി

namitha-actress-marriage
SHARE

വിവാഹത്തിനായി മെഹന്ദിയിട്ടു നിൽക്കുന്ന നടി നമിതയുടെ ചിത്രങ്ങളും വി‍ഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗം. കല്യാണ ചടങ്ങുകൾ ആരംഭിച്ചതോടെ ചെക്കനും പെണ്ണും ആഘോഷത്തിലാണ്. നാളെയാണ് നമിതയും വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. 

നടൻ ശരത് ബാബുവിനെ കല്യാണം കഴിക്കാൻ പോകുന്നു എന്ന ഗോസിപ്പുകൾ നിറഞ്ഞു നിൽകുമ്പോഴാണ് ബിഗ് ബോസി‍ൽ വച്ചു പരിചയപ്പെട്ട വിരേന്ദ്ര ചൗധരിയുമായി ചങ്ങാതത്തിൽ ആകുന്നത്.ആഴചകള്‍ക്കു മുൻപാണ് കല്യാണ തീയതി പ്രഖ്യാപിച്ചത്. തിരുപ്പതിയിൽ വെച്ച് നടക്കുന്ന കല്യാണത്തിനു ശേഷം ചെന്നൈയിൽ വച്ചു പാർട്ടിയും ഏർപ്പാടാക്കിയിട്ടുണ്ട്. 

തമിഴ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നമിതയ്ക്ക് വലിയൊരു ആരാധക സമൂഹം കൂടെ ഉണ്ട്. ബോൾഡ് അഭിനയത്തിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ നടിയാണ് നമിത. കുറേ നാള്‍ സിനിമയിൽ നിന്ന് വിട്ടു നിന്ന നടി മലയാള സിനിമയായ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവു നടത്തിയത്. തമിഴ് സിനിമയായ പൊട്ട് ആണ് പുതിയ ചിത്രം.

MORE IN ENTERTAINMENT
SHOW MORE