പർപ്പിൾ വസ്ത്രം ധരിച്ച് വീണ്ടും അവർ ഒത്തുചേർന്നു

old-superstars
SHARE

പർപ്പിൾ വസ്ത്രം ധരിച്ച് ചെന്നൈയിലെ മഹാബലിപുരത്തുളള റിസോർട്ടിൽ 80 ലെ താരങ്ങൾ വീണ്ടും ഒത്തുകൂടി. ഇത് എട്ടാം തവണയാണ് 80 കളിലെ താരങ്ങൾ റീ യൂണിയൻ നടത്തുന്നത്. സുഹാസിനിയും ലിസിയും ചേര്‍ന്നാണ് താരസംഗമം സംഘടിപ്പിച്ചത്. താരങ്ങളുടെ വസ്ത്രത്തിനു അനുസരിച്ച് വേദിയും പർപ്പിൾ നിറത്തിലാണ് അലങ്കരിച്ചിരുന്നത്. പൂക്കൾ തുടങ്ങി കസേര വരെ പർപ്പിൾ നിറത്തിലാണ് ഒരുക്കിയിരുന്നത്. 

old-actresses

പരിപാടി കൊഴുപ്പിക്കാന്‍ പഴയ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ച‌ിരുന്നു.മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്‍, ശരത്കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്ണൻ, അംബിക, വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

80 കളിൽ വെളളിത്തിര കീഴടക്കിയ 28 ഓളം താരങ്ങളാണ് വീണ്ടും ഒത്തുചേർന്നത്. രേവതിയും ഖുഷ്ബു തുടങ്ങിയവർ 70 കളിലെ ഹിന്ദിഗാനങ്ങൾക്ക് ചുവട് വെച്ചതും മനോഹരമായ കാഴ്ചയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE