ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വിദ്യാബാലന്‍റെ 'നോട്ടി ടോക്ക്'

vidya-balan
SHARE

ആരാധകരുടെ സ്വപ്ന സുന്ദരി വിദ്യാബാലന്റെ 'നോട്ടിടോക്കാണ്' എവിടെയും സംസാര വിഷയം. സുരേഷ് ത്രിവാണി സംവിധാനം ചെയ്യുന്ന 'തുംഹാരി സുലു'എന്ന ചിത്രത്തിന്റെ വ്യത്യസ്ത നിറഞ്ഞ പ്രമോഷനിലൂടെയാണ് താരം ആരാധകരെ കയ്യിലെടുക്കുന്നത്.ഒരു രാത്രികാല റേഡിയോ ഷോ അവതരിപ്പിക്കാന്‍ഒരവസരം ലഭിക്കുന്നതോടു കൂടി സുലുവിന്‍റെ വിരസമായ ജീവിതം മാറിമറിയുന്നതാണ് സിനിമയുടെ പ്രമേയം.  

'നിങ്ങളുടെ രാത്രികളെ രസകരമാക്കാന്‍' എന്ന് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെയാണ്  വിദ്യാബാലന്‍  സ്രോതാക്കളുടെ മനസ്സ് കവരുന്നത്. സിനിമയിലേതു പോലെ തന്നെ സെക്‌സി സംഭാഷണങ്ങളും  പ്രമോഷൻ നടത്തുമ്പോഴും ഉപയോഗിക്കുന്നുണ്ട്.  

നരേന്ദ്ര മോദിയുടെ 'സബ്കെ സാത്ത്, സബ്കെ വികാസ്' എന്ന വരിയും ജവഹർലാൽ നെഹ്‌റുവിന്റെ പ്രശസ്തമായ 'അറ്റ് ദി സ്ട്രോക്ക് ഓഫ് മിഡ് നൈറ്റ്'എന്ന് തുടങ്ങുന്ന ഇന്ത്യയുടെ സ്വാതന്ത്യ പ്രഖ്യാപന പ്രസംഗവുമൊക്കെ കാതരമായ വിദ്യയുടെ ശബ്ദത്തിൽ നോട്ടി ടോക്കിൽ  ഇടം പിടിക്കുന്നുണ്ട്. 

നടി ശ്രീദേവി അഭിനയിച്ചു തകര്‍ത്ത മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിലെ ഹവാ ഹവായി എന്ന ഗാനവും ചിത്രത്തിലുണ്ട്. 

 തുംഹാരി സുലുവിന് വേണ്ടി ഗാനരംഗത്ത് വിദ്യാബാലനും, നേഹ ധൂപിയ, മലിഷ്‌ക തുടങ്ങിയവരാണ് പ്രത്യക്ഷപ്പെടുന്നത്.റേഡിയോ ജോക്കിയായ സുലോചന എന്ന കഥാപാത്രത്തെയാണ് വിദ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹവാ ഹവായ് പോലൊരു ഗാനത്തിന് സാരിയിൽ നൃത്തം ചെയ്യുക എളുപ്പമായിരുന്നില്ലെന്ന് വിദ്യ പറയുന്നു. ശ്രീദേവിയുടെ കടുത്ത ആരാധികയാണ് താനെന്നും അതിനാൽ തന്നെ ഗാനത്തിൽ വളരെ ആസ്വദിച്ചതാണ് അഭിനയിച്ചതെന്നും വിദ്യ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE