കല്യാണ പെണ്ണ് വിചാരിച്ചാലും കല്യാണം പൊളിച്ചടുക്കും; വിഡിയോ

bride-video
SHARE

വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന അടിപൊളി ഡാൻസുമായി നവവധു. കല്യാണ ചെക്കനും കൂട്ടരും അമ്പരന്നു. വധു വരനും ബന്ധുകൾക്കും നൽകിയ മനോഹരമായ ഡാന്‍സ് സർപ്രൈസ് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. റെഡ്ഫോക്സ് സ്റ്റുഡിയോ  പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തംരഗമായി കഴിഞ്ഞു. തന്റെ വിവാഹത്തിന് സൂപ്പര്‍ഡാന്‍സ് അവതരിപ്പിച്ച് വരനെയും വിവാഹ സല്‍ക്കാരത്തിനെത്തിയവരെയുമെല്ലാം ഞെട്ടിച്ച പെണ്‍കുട്ടിയാണ് ഇപ്പോൾ വിവാഹ വിഡിയോയിലെ താരം.  

അടുത്തിടെ വിവാഹിതയായ സംവിധായകൻ ലാലിന്റെ മകളുടെ വിവാഹത്തിനു ലാലും ജീന്‍പോളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായിരുന്നു.   വിവാഹത്തിന് വരനും വധുവുമൊക്കെ നൃത്തം ചെയ്യുന്നത് ഉത്തരേന്ത്യൻ വിവാഹങ്ങളിലായിരുന്നു കണ്ടുവന്നത്. എന്നാൽ ഇപ്പോൾ ബോളിവുഡ് സ്റ്റൈൽ കേരളത്തിലേക്കും അനുകരിക്കുകയാണ് ചെക്കനും പെണ്ണുമെല്ലാം. ഡാൻസ് ഇല്ലാത്ത കല്യാണം ഇല്ല എന്ന രീതിയായിട്ടുണ്ട്. ആകെപ്പാടെ ഒരു കല്യാണമല്ലേയൊള്ളൂ അത് പൊളിക്കാം ബ്രോ എന്ന ലൈനാണ് കൂട്ടുകാരും.

MORE IN ENTERTAINMENT
SHOW MORE