പ്രേമിക്കാനല്ല, ഇത്തവണ പേടിപ്പിക്കാൻ സായി പല്ലവി

saipallavi-karu
SHARE

സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘കരു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഹൊറർ ചിത്രമാണ്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രമാണിത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പുറത്തിറങ്ങും. പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ മനം കവർന്ന സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് ‘കരു’. 

സായി പല്ലവിയുടെ തെലുങ്ക് അരങ്ങേറ്റചിത്രം ഫിദയും ഹിറ്റായിരുന്നു.  ശേഖർ കമ്മൗല സംവിധാനം ചെയ്ത ഫിദ ചിത്രം ഒരു മുഴുനീള റൊമാന്റിക് സിനിമയാണ്. വരുൺതേജയായിരുന്നു നായകൻ. പ്രവാസിയുടെ പ്രണയം പശ്ചാത്തലമായ ചിത്രത്തിൽ ഭാനുമതിയെന്ന കഥാപാത്രമായിരുന്നു സായി പല്ലവിയുടേത്. 

MORE IN ENTERTAINMENT
SHOW MORE