ആ രംഗം ചിത്രീകരിച്ചതോർക്കുമ്പോൾ അറപ്പു തോന്നുന്നു; റായ് ലക്ഷ്മി

raai-laxmi-actress
SHARE

റായ് ലക്ഷമിയുടെ അമിത ഗ്ലാമർ പ്രകടനം കൊണ്ട് വിവാദങ്ങളിൽ ഇടം നേടിയ ബോളിവുഡ് ചിത്രം ജൂലി 2 നെ കുറിച്ച് ഓർക്കാൻ വീണ്ടും ഇഷ്ടപ്പെടാത്ത അനുഭവം പങ്കുവെച്ച് താരം. ചിത്രത്തിൽ തനിക്ക് ആലോചിക്കാവുന്നതിലും അപ്പുറമുളള രംഗത്തിൽ അഭിനയിക്കേണ്ടി വന്നുവെന്നായിരുന്നു റായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ. ആരാധകരെ ആവേശത്തിലാക്കുന്ന ആ രംഗത്തിലെ അഭിനയം അത്ര എളുപ്പമുളളതായിരുന്നില്ല. 

raai-laxmi

നായിക കഥാപാത്രത്തിന് ഇഷ്ടമില്ലാത്ത വ്യക്തിയുമായി നിർബന്ധപൂർവ്വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ അതിയായ അറപ്പ് തോന്നുന്നുവെന്നും റായ് ലക്ഷ്മി പറഞ്ഞു. ബോള്‍ഡായി ചെയ്തു എന്ന് തോന്നുന്ന രംഗമേതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ലക്ഷ്മി.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. ദീപക് ശിവദാസനി തന്നെയാണ് സംവിധാനം. വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ.ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരുന്നത്. 

MORE IN ENTERTAINMENT
SHOW MORE