കലാമണ്ഡലം കൃഷ്ണന് നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളായ പ്രശസ്ത നർത്തകി കല വിജയൻ അറുപതാം വയസിൽ സിനിമയിൽ നായികയാകാൻ ഒരുങ്ങുന്നു. ജോഷി മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കല വിജയന്റെ സിനിമയിലെ അരങ്ങേറ്റം.
നർത്തകിയെന്ന നിലയിലും നൃത്താധ്യാപിക എന്ന നിലയിലും കലാരംഗത്ത് സുപരിചിതയാണ് തൃപ്പൂണിത്തുറ സ്വദേശി കല വിജയൻ. കേരള സംഗീത അക്കാദമി പുരസ്ക്കാരമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഈ നർത്തകി അറുപതാം വയസ്സിൽ പുതിയൊരു കലാമേഖലയിലേക്ക് കൂടി ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. അങ്ങ് ദൂരെ ദൂരെ ഒരു ദേശത്ത് എന്ന സിനിമയിലൂടെയാണ് കല ടീച്ചറുടെ സിനിമയിലെ അരങ്ങേറ്റം.
അധ്യാപികയുടെ റോളാണ് സിനിമയിലും. ജോഷി മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസടക്കമുള്ള താരങ്ങൾ അഭിനയിക്കുന്നുണ്ട്.