സാമന്ത-നാഗചൈതന്യ വിവാഹം തെലുങ്ക് സിനിമാ ലോകം ഒട്ടേറെ ആഘോഷിച്ചതാണ്. വിവാഹശേഷം മറ്റൊരു വാർത്തയാണ് സാമന്തയെ വ്യത്യസ്തയാക്കുന്നത്.
ആഘോഷമാക്കിയ ആ കല്യാണമാമാങ്കത്തിനു ശേഷം പേരിനൊപ്പമുള്ള വാല് സാമന്ത വെട്ടി. സാമന്ത റൂത്ത് പ്രഭു ഇനി ഇല്ല, ഇനി ഉള്ളത് സാമന്ത അക്കിനേനി. നടന് നാഗാര്‍ജ്ജുനയുടെ കുടുംബ പേരാണ് അക്കിനേനി. സമൂഹ മാധ്യമങ്ങളിൽ സാമന്തയുടെ പേര് മാറ്റത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നാണ് ആരാധകർ പറയുന്നത്.
ഇൗ മാസം ആദ്യമായിരുന്നു സാമന്ത നാഗചൈതന്യ കല്ല്യാണ മാമാങ്കം. വിവാഹ ശേഷം സാമന്ത അഭിനയം തുടരുമെന്ന് നാഗചൈതന്യ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമാണ് സാമന്ത. തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകനാണ് നടനായ നാഗചൈതന്യ. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും ഇരുവരുടേയും വിവാഹം നടത്തിയിരുന്നു. ഗോവയിലായിരുന്നു വിവാഹം.