E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 02:42 AM IST

Facebook
Twitter
Google Plus
Youtube

സിനിമയുണ്ടെങ്കില്‍ അഭിനയിക്കും; ഇല്ലെങ്കിലും സന്തോഷമായിരിക്കാന്‍ ഇഷ്ടമെന്ന് ഭാവന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhavana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന. ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി.  വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ  നോക്കി നിൽക്കുമ്പോൾ ക്യാമറയെ അഭിമുഖീകരിച്ചവളാണ് താനെന്നും നടി പറഞ്ഞു.

ഒാരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താത്പര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ – ഭാവന പറഞ്ഞു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്. ഏറെ കാലത്തിന് ശേഷം ദുബായിലെത്തിയ നടിയെ കാണാൻ ഏറെ പേരെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.