ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന് എഴുപത്തഞ്ചാം പിറന്നാള്‍. ഇത്തവണ മാലദ്വീപില്‍ കുടുംബത്തിനോടൊപ്പമാണ് ഇത്തവണ ബച്ചന്റെ പിറന്നാള്‍ ആഘോഷം. നാല്പത്തിയഞ്ച് വര്‍ഷം മുമ്പ് ഇന്ത്യന്‍സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ഭുവന്‍ഷോമില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വന്ന് ബിഗ് ബിയായി വളര്‍ന്ന ചരിത്രം ഇന്ത്യന്‍സിനിമയുടെ കൂടി ചരിത്രമാണ്. ആദ്യചിത്രം സാത്ത് ഹിന്ദുസ്ഥാനിയെങ്കിലും ആനന്ദ് വഴിത്തിരിവായി. 1971ല്‍ തുടങ്ങിയ ജൈത്രയാത്ര മലയാളമടക്കം വിവിധ ഇന്ത്യന്ഭാഷാചിത്രങ്ങളിലൂടെ ഇന്നും തുടരുന്നു.
ക്ഷുഭിതയൗവനം എന്ന ടാഗ് ലൈന്‍ നേടി ദശാബ്ദങ്ങളോളം ഹിന്ദിസിനിമ അടക്കിവാണ ബച്ചന് വില്ലനായും നായകനായും ഒരേസമയം ശോഭിച്ചു. ഇടയ്ക്ക് വഴിമാറിയൊഴുകിയ ജീവിതം പക്ഷെ വിജയങ്ങള്‍ക്കൊപ്പം തന്നെ നിന്നു. വെള്ളിത്തിര അടക്കിവാണ ബിഗ് ബി മിനി സ്ക്രീനില്‍ ആവേശപ്പെരുമഴ തീര്‍ത്തു. രാഷ്ട്രീയത്തിലൊന്നു കൈവച്ചപ്പോഴും മിന്നുന്നജയം. പ്രായത്തിനൊത്ത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് സ്വീകാര്യതകൂട്ടിയതോടെ സിനിമയുടെ ഏതുകാലത്തും വലിയവിജയങ്ങളുടെ തലയെടുപ്പ് സ്വന്തമാക്കി ബച്ചന്. വിശേഷണങ്ങള്ക്കുംമുകളില് പ്രതിഭ വളര്‍ന്ന മണ്ണിലെ താരം ഇനിയും കത്തിജ്വലിച്ചുനില്ക്കട്ടെ വര്·ഷങ്ങോളം.