E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ആഘോഷമരുത്, കഴുകന്മാര്‍ കാത്തിരിപ്പുണ്ട്; മുന്നറിയിപ്പുമായി ദിലീപ് ഫാന്‍സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ദിലീപിന് പിന്തുണയുമായി വൻ ജനാവലിയാണ് ആലുവ ജയിലിന് മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപ് ആരാധകര്‍ക്ക് ഫാന്‍സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഫാന്‍സ് പ്രവര്‍ത്തകര്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ് ജയിലിന്റെ മുന്നിലേയ്ക്ക് പോകരുതെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

ദിലീപ് ഓൺലൈനിലൂടെയാണ് ഈ കുറിപ്പ് പുറത്തിറക്കിയത്–

കുറിപ്പ് വായിക്കാം–

ദിലീപ് ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്..

ദിലീപ് ഫാൻസ്‌ പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക്‌ പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്.അതിൽ ആരും തടസ്സം നിൽക്കരുത്.. നിങ്ങൾക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങൾ ശരിയാക്കി തരാം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം. ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. 

ചോരകുടിക്കാൻ കാത്ത് നിൽക്കുന്ന കഴുകന്മാർ പുറത്തു ഉണ്ട് ഓർക്കുക. ദിലീപേട്ടൻ കുറ്റവിമുക്തൻ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ഇപ്പോൾ ജയിലിനു പുറത്തു നിൽക്കുന്നവർ ഫാൻസ്‌ പ്രവർത്തകർ അല്ല, ഏട്ടനെ സ്നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത് .