കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടൻ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകമാണു സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.
Advertisement