ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.
നേരത്തെ സിനിമയുടെ റിലീസിനെതിരെ വിമർശനങ്ങളും വാദപ്രതിപാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ചിത്രത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമാപ്രേമികളും താരങ്ങളും. സമൂഹമാധ്യമങ്ങളിൽ സിനിമയെ പിന്തുണച്ചെത്തുന്ന കുറിപ്പുകളും സജീവമായി കഴിഞ്ഞു.
വിജയരാഘവൻ, പ്രയാഗ മാർട്ടിൻ, ഷാജോൺ, രാധിക ശരത് കുമാർ തുടങ്ങി വലിയ നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.