രാമലീല സിനിമയ്ക്ക് തിയേറ്ററില്‍ ലഭിച്ച മികച്ച പ്രതികരണം അറിയിക്കാന്‍ സംവിധായകന് അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന് മുളകുപാടവും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. സിനിമ ആളുകള്‍ ഏറ്റെടുത്തതായും തിയേറ്ററുകള്‍ ഹൗസ് ഫുള്ളായി ഓടുന്നതും ഇരുവരും ദിലീപിനെ അറിയിച്ചു. ഇതിനോട് വികാരാധീനനായി ആയിരുന്നു ദിലീപിന്റെ പ്രതികരണം. എല്ലാവരോടും നന്ദിയറിയിക്കാന്‍ ഇരുവരെയും ദിലീപ് ചുമതലപ്പെടുത്തി. ഇരുവര്‍ക്കുമൊപ്പം ദിലീപിന്റെ സഹോദരന് അനൂപും ജയിലിലെത്തിയിരുന്നു.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രതിഭാഗം വാദം പൂർത്തിയായി. വിധി പറയുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതിനെത്തുടർന്ന് ദിലീപിന്റെ റിമാൻഡ്കാലാവധി നീട്ടിയിരിക്കുകയാണ്. ഏറെ പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും നടുവിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ വിജയം ജയലിൽ കഴിയുന്ന താരത്തിന് അൽപം ആശ്വാസം നൽകുന്നതാണ്.