E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

രാമലീലയുടെ ബഹിഷ്കരണം ഒരു ചതിക്കുഴിയാണ്; ബി ഉണ്ണികൃഷ്ണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

unnikrishnan-dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാമലീല കാണണമോ, അതോ ബഹിഷ്ക്കരിക്കണാമോ? സാമൂഹ്യമാധ്യമങ്ങളിലെങ്ങും ഇരമ്പുന്ന ചോദ്യം ഇതാണ്‌. സത്യത്തിൽ ഈ കാണൽ/ ബഹിഷ്ക്കരിക്കൽ എന്ന ദ്വന്ദ്വം ഒരു ചതിക്കുഴിയാണ്‌. ചോദ്യം ചെയ്യേണ്ടത്‌ ഈ വിപരീതതയുടെ യുക്തിരാഹിത്യത്തേയാണ്‌. ദിലീപ്‌ എന്ന കുറ്റാരോപിതനെതിരെ നിയമം അതിന്റെ സങ്കീർണ്ണവും ദുഷ്ക്കരവുമായ വഴികളിലൂടെ ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു; നാലുതവണ തുടർച്ചയായി ജാമ്യാപേക്ഷ തിരസ്ക്കരിക്കപെട്ട്‌, ആലുവാ സബ്‌ജയിലിൽ കഴിയുകയാണ്‌ ആ നടൻ/ താരം. 

ഈ ജാമ്യാപേക്ഷകളുടെ വാദപ്രതിവാദങ്ങളിലൊന്നും ദിലീപിന്റെ 'ജനപ്രീതി' ഒരു ഘടകമായി ആരും ഉയർത്തി കാട്ടിയിട്ടില്ല; കോടതി പരാമർശ്ശിച്ചതുപോലും ദിലീപിന്റെ 'സിനിമാവ്യവസായത്തിനുള്ളിലെ സ്വാധീനത്തെക്കുറിച്ചാണ്‌.' അല്ലാതെ, സിനിമയ്ക്ക്‌ വെളിയിലുള്ള അയാളുടെ ജനപ്രീതിയെക്കുറിച്ചല്ല‌. മറിച്ച്‌, അയാളുടെ അനുദിനം 'ഇടിയുന്ന' സ്വീകാര്യതയെക്കുറിച്ച്‌ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്തതോർക്കു: " ജനങ്ങൾ ജനപ്രിയതാരത്തെ കൂവിവിളിച്ചാണ്‌ വരവേറ്റത്‌." 

ഈ കേസിന്റെ നാൾവഴികളിലൊന്നും പരാമർശ്ശിക്കപ്പെടാത്ത ഒരു ചിത്രവുമാണ്‌ രാമലീല; പൾസർ തന്റെ മിന്നൽ സന്ദർശ്ശനത്തിനായി തെരെഞ്ഞെടുത്ത ലൊക്കേഷനുകളിൽ ഈ സിനിമയുടെ ലൊക്കേഷൻ പെടുന്നുമില്ല. അപ്പോൾ, ഈ സിനിമ വിജയിച്ചാൽ അത്‌ ഇനിയും കോട്ടം സംഭവിക്കാത്ത ദിലീപിന്റെ ജനപ്രീതിയുടെ അടയാളമായി മാറുമെന്നും അത്‌ കേസിന്റെ നടത്തിപ്പിനെ തന്നെ സ്വാധീനിക്കുമെന്നും കരുതുന്നവർ, സത്യത്തിൽ, ജുഡിഷ്യറിയുടെ യുക്തിഭദ്രതയിലും നീതി നടത്തിപ്പിലും വിശ്വസിക്കുന്നില്ല. 

രാമലീലയെ ബഹിഷ്ക്കരിച്ച്‌, പരാജയപ്പെടുത്തി, ദിലീപിന്റെ ജനപ്രീതി പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് തെളിയിച്ചാൽ, കോടതിയുടെ നിലപാടിനെ ദിലീപിനെതിരാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ലളിതമനസ്ക്കരാണവർ. അതുപോലെ, രാമലീല എങ്ങിനെയെങ്കിലും ഒരു വലിയ വിജയമാവണമെന്നും, അതുവഴി ദിലീപിന്റെ വിശ്വാസ്യതയെക്കുറിച്ചും സ്വീകാര്യതയെ കുറിച്ചും വ്യക്തമായ ഒരു സന്ദേശം പൊതുസമൂഹത്തിനും, മാധ്യമങ്ങൾക്കും, കോടതിയ്ക്കും നൽകാൻ കഴിയുമെന്നും വിശ്വസിക്കുന്നവരും ഇതേ മണ്ടൻ യുക്തിയിലാണ്‌ തങ്ങളുടെ ക്യാമ്പയിൻ നടത്തുന്നത്‌. 

സത്യത്തിൽ രാമലീല ഈ ആഴ്ച്ച റിലീസാവുന്ന മറ്റുള്ള ചിത്രങ്ങളെ പോലെയുള്ള 'കേവലം മറ്റൊരു ചിത്രം' മാത്രമാണ്‌. ഏതൊരു ചിത്രം കാണാനും കാണാതിരിക്കാനും നിങ്ങളുപയോഗിക്കുന്ന മാനദണ്ഡങ്ങൾ തന്നെ ഇതിനും ബാധകം. കണ്ടിട്ട്‌, " കൊള്ളാം, ധൈര്യമായി കാശുമുടക്കി റ്റിക്കെറ്റെടുത്തോ"യെന്ന് കണ്ടവർ പറഞ്ഞാൽ കാണാൻ വലിയ ഉത്സാഹമില്ലാത്തവർക്കും പോവാം. ഞാൻ എന്തായാലും ഈ സിനിമ കണ്ടിരിക്കും; കാരണങ്ങൾ ഇവയാണ്‌. 

1) അരുൺ ഗോപി പ്രതീക്ഷ നൽകുന്ന ഒരു നവാഗത സംവിധായകനാണ്‌. 2) എന്റെ പ്രിയസുഹൃത്തായ സച്ചി നല്ലൊന്നാന്തരം ക്രാഫ്റ്റ്‌ കൈയിലുള്ള തിരക്കഥാകൃത്താണ്‌. 3) പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമകൾ എനിക്കിഷ്ടമാണ്‌. 4) അഭിനയിച്ച ഒരുപാട്‌ ചിത്രങ്ങളിൽ എന്നെ നന്നായി രസിപ്പിച്ച്‌ നടനാണ്‌, ദിലീപ്‌. 5) ടോമിച്ചൻ എന്ന നിർമ്മാതാവ്‌ , ഈ ചിത്രം ഇപ്പോൾ റിലീസ്‌ ചെയ്യുക വഴി എടുക്കുന്ന ഒരു 'കാൽകുലേറ്റെട്‌ റിസ്ക്‌' ഉണ്ട്‌. അദ്ദേഹത്തിന്റെ ഉത്പന്നത്തിന്റെ വിപണിമൂല്യം നിശ്ചയിക്കുന്ന പ്രധാന നടന്റെ ബ്രാന്റ്‌ വാല്യു ഏറ്റവും ഇടിഞ്ഞിരിക്കുന്ന സമയം; കുറ്റാരോപിതൻ , കളങ്കിതൻ. എങ്കിലും തന്റെ ഉത്പന്നത്തിലുള്ള വിശ്വാസമാവാം ടോമിച്ചനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്‌. ടോമിച്ചന്റേയും അരുൺ ഗോപിയുടേയും ആത്മവിശ്വാസത്തിന്‌ ഒരു ബിഗ്‌ സല്യൂട്ട്‌.

ഇപ്പോൾ, ടെലിവിഷൻ ചാനൽ ചർച്ചകളിൽ, ഈ ചിത്രം ബഹിഷ്കരിക്കുന്നതാണ്‌ ഇന്ന് കരണീയമായ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമെന്ന് കരുതുന്നവർ, ഈ കഴിഞ്ഞ ഓണക്കാലത്ത്‌, മലയാളം റ്റെലിവിഷൻ ചാനലുകൾ എത്ര ദിലീപ്‌ ചിത്രങ്ങൾ റ്റെലികാസ്റ്റ്‌ ചെയ്തിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഏറ്റവും വലിയ ആഘോഷക്കാലത്ത്‌, കള്ളവും ചതിയുമില്ലാക്കാലത്തിന്റെ ഭരണാധികാരി നമ്മളെ കാണാൻ വരുമ്പോൾ, ഈ കുറ്റാരോപിതന്റെ ചിത്രങ്ങൾ നമ്മുടെ വീടുകളുടെ അകത്തളത്തിലേക്ക്‌ കടത്തിവിട്ടതിൽ എത്രപേർ സ്വകാര്യ ചാനലുകൾക്കെതിരെ പ്രതിഷേധിച്ചു? 

ടെലിവിഷൻ റെയ്റ്റിങുകൾ കാണിക്കുന്നത്‌, ആ ചിത്രങ്ങൾക്ക്‌‌ നല്ല തോതിൽ പ്രേക്ഷകർ ഉണ്ടായിരുന്നെന്നാണ്‌. അതുകൊണ്ട്‌ തന്നെ, രാമലീല എന്ന സിനിമ പ്രേക്ഷകരെ രസിപ്പിക്കുമെങ്കിൽ അത്‌ വലിയൊരു വിജയമാവുമെന്നതിൽ എനിക്ക്‌ സംശയമില്ല. അങ്ങനെ ആവട്ടെ എന്ന് ഞാനാശിക്കുന്നു. ഈ സിനിമ ബഹിഷ്ക്കരിക്കുന്നതിനെ, ഗാന്ധിജിയുടെ സമരമാർഗ്ഗങ്ങളോടും, ഭോപാൽ ദുരന്തത്തിനു ശേഷം യൂണിയൻ കാർബൈഡിന്റെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിച്ചതിനോടുമൊക്കെ ഉപമിക്കുന്നവരോട്‌ ഒന്നേ പറയാനുള്ളൂ; വാദപ്രതിവാദങ്ങളിൽ ഉദാഹരണങ്ങൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും സംഭവിക്കുന്നത്‌ ഇതാണ്‌: മൗലികമായ വൈരുദ്ധ്യങ്ങളുള്ള, അടിസ്‌ഥാനപരമായ അന്തരങ്ങളുള്ള രണ്ട്‌ സംഭവങ്ങൾ , തമ്മിൽ വ്യത്യാസങ്ങളേതുമില്ലാത്ത രണ്ട്‌ സംഗതികളായി സമീകരിക്കപ്പെട്ട്‌, തുലനം ചെയ്യപ്പെടുന്നു. 

This strategy is not only ahistorical, it is dangerously apolitical as well. ഈ ഉദാഹരണ യുക്തിയെ പ്രതിരോധിക്കാൻ റൊമാൻ പോളാൻസ്കിയെ ഉദാഹരണമാക്കുന്നവരും ചെയ്യുന്നത്‌ ഇതേ പ്രമാദം തന്നെ. രസാവാഹമായ കാര്യം, ബഹിഷ്ക്കരണവാദികൾ, പൊളാൻസ്കിയെ എടുത്ത്‌ പ്രതിരോധം തീർക്കുന്നവരോട്‌, 'സന്ദേശ'ത്തിലെ ശ്രീനിവാസനെപ്പോലെ പറയുന്നു: " പൊളാൻസ്കിയെ കുറിച്ച്‌ ഒരക്ഷരം മിണ്ടരുത്‌." മനസ്സിലായില്ലേ? പൊളാൻസ്കി ഞങ്ങൾ വരേണ്യ വർഗ്ഗ ബുദ്ധിജീവികളുടെ സ്വകാര്യ സ്വത്താണെന്ന്.

തടവിലുള്ള ഒരു കുറ്റാരോപിതനെതിരെ ഏറ്റവും നിശിതമായ അന്വേഷണം നടക്കുകയും, സർക്കാർ അയാളോട്‌ യാതൊരുവിധത്തിലുള്ള മൃദുസമീപനവും സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോഴും, കോടതി അയാളെ ശിക്ഷിക്കുന്നത്‌ വരെ കാത്തിരിക്കാതെ, അയാളുടെ എല്ലാവിധ പ്രതിനിധാന-പ്രതിച്ഛായകളേയും ഉന്മൂലനം ചെയ്തേമതിയാവൂ എന്ന് രോഗാതുരമായി വാശിപിടിക്കുന്നത്‌, സ്വന്തം സാന്മാർഗ്ഗിക അപ്രമാദിത്വം തെളിയിക്കാനുള്ള വിഭ്രമാത്മകമായ ഒരാഭിചാര ക്രിയയാണ്‌. കട്ട ബുദ്ധിജീവികൾക്ക്‌ വേണമെങ്കിൽ, കുറ്റവാളിയെ തൂക്കിലിടാൻ വിധിക്കുന്ന ജഡ്ജിയെക്കുറിച്ച് സാർത്ര് നടത്തിയ നിരീക്ഷണങ്ങൾ ഓർക്കാവുന്നതാണ്‌.

ഈ കോലാഹലങ്ങൾക്കും കാലുഷ്യങ്ങൾക്കുമിടയിലും, അസാമാന്യമായ സമചിത്തതയോടേയും സ്ഥൈര്യത്തോടെയും രാമലീല റിലീസ്‌ ചെയ്യാൻ തീരുമാനിച്ച അരുൺ ഗോപിയ്ക്കും, ടോമിച്ചനും ആ ചിത്രത്തിന്റെ ക്യാമറയ്ക്ക്‌ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും എന്റെ വിജയാശംസകൾ.

കൂടുതൽ വാർത്തകൾക്ക്