E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മമ്മൂട്ടിയെക്കുറിച്ചുള്ള പരാമർശം, അന്നയുടെ വിശദീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mamootty-anna കടപ്പാട്; ഫെയ്സ്ബുക്ക്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലിജോജോസ്പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ സിനിമാരംഗത്തേക്ക് വന്ന്, പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് അന്ന രേഷ്മ രാജൻ. സിനിമ വിജയിച്ചതോടെ അന്ന പ്രേക്ഷകർക്ക് ലിച്ചിയായി മാറി. ലാൽജോസ് മോഹൻലാൽ ടീം ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തിലും അന്നയായിരുന്നു നായിക. സിനിമയുടെ വിജയതിളക്കത്തിലും പുലിവാൽ പിടിച്ചിരിക്കുകയാണ് അന്ന. 

ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അന്നയ്ക്ക് പാരയായി മാറിയത്. ഇതെ തുടർന്ന് അന്നയുടെ ഫെയ്സ്ബുക്ക് പേജിൽ ആരാധകർ രോക്ഷം തീർക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്ന പറയുന്നത് ഇങ്ങനെ;

കുസൃതിചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല അദ്ദേഹമാണ് നായകനെങ്കിൽ ദുൽക്കർ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ താരത്തെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. മമ്മൂക്കയുടെയും ദുൽക്കറിന്റെയും ഒപ്പം അഭിനയിക്കണം എന്ന കൊതികൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവരുടെ പേരുപറഞ്ഞ് താരതമ്യം ചെയ്യാനും മാത്രം ഞാൻ വളർന്നിട്ടുമില്ല. തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നു.