ഒരുമാസത്തിലേറെയായി കേരളക്കരയില്‍ ഹിറ്റായ ജിമിക്കി കമ്മലിന് വേള്‍ഡ് മ്യൂസിക്ക് അവാര്‍ഡിന്റെ അംഗീകാരവും. ലോക സംഗീത ആസ്വാദകപട്ടികയില് രണ്ടാഴ്ച തുടര്‍ച്ചയായി ഈ മലയാള ഗാനമാണ് ഒന്നാംസ്ഥാനത്ത്. തനി നാടൻ താളത്തില്‍, വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ പാട്ട് വേള്‍ഡ് മ്യൂസിക്ക് അവാര്‍ഡിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു ഇടവേളയ്ക്കു ശേഷം അനിൽ പനച്ചൂരാൻ എഴുതിയ സിനിമാ ഗാനം നാലാം സ്ഥാനത്തേക്ക് തള്ളിയത് എദ് ഷീറാന്റെ ഷേയ്പ്പ് ഒാഫ് യൂവിനെയാണ്. ഉസ്താദ് ഖ്വാമറൊരുക്കിയ മേരേ രാഷ്കെ ഖമറാണ് രണ്ടാം സ്ഥാനത്ത്. സയാന്റെ ഡസ്ക്ക് റ്റില്‍ ഡോണ്‍ മൂന്നാമതെത്തി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുമാസം മുൻപ് യുട്യൂബിൽ എത്തിയ പാട്ട് ഇതുവരെ കണ്ടത് രണ്ട്കോടിയിലധികം പേരാണ്.
Advertisement