മഹേന്ദ്രസിങ്ങ് ധോണിയായി ഏവരെയും വിസ്മയിപ്പിച്ച ശേഷം സുശാന്ത് സിങ്ങ് രാജ്പുത് മറ്റൊരു കായിക താരത്തിന്റെ ജീവിതയാത്ര വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും പഞ്ചാബിലെ അഖാഡയിലേക്കാണ് സുശാന്തിന്റെ അടുത്ത യാത്ര. ഗുസ്തിക്കാരനായ ദി ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദലീപ് സിങ്ങ് റാണയുടെ ജീവിതമാണ് സിനിമയാകാന്‍ പോകുന്നത്.
വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് (WWE) കണ്ട് വളര്‍ന്ന ആര്‍ക്കും ഏഴടി പൊക്കവും, 157 കിലോ തൂക്കവുമുള്ള ഈ ആജാനബാഹുവിനെ മറക്കാനാവില്ല. റെസ്ലിങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി വേള്‍ഡ് റെസ്ലിങ് എന്റര്ടെയിന്മെന്റില് മല്‍സരിച്ച ഇന്ത്യക്കാരനെന്ന ബഹുമതിയും ഈ ഹിമാചല്‍കാരന് സ്വന്തം. ഖലിയുടെ ജീവിതം സിനിമയാകുമ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രം ആര് ചെയ്യുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ടാണ് സുശാന്തിന് നറുക്ക് വീണത്.
ആറടി മാത്രം പൊക്കമുള്ള സുശാന്ത് ഏങ്ങനെ ഏഴടി പൊക്കമുള്ള ഖലിയെ അവതരിപ്പിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശരീരത്തിന് അമിത വളര്ച്ചഉണ്ടാക്കുന്ന ആക്രോമീഗലി എന്ന രോഗബാധിതനാണ് ഖലി. ജീവിതത്തില്‍ ഒട്ടേറേ പ്രതിസന്ധികള്‍ നേരിട്ട ഖലിയുടെ വിജയഗാഥകള്‍ മാത്രമേ എല്ലാവര്ക്കുമറിയു അതിന് പിന്നിലുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ ആര്‍ക്കുമറിയില്ല. ഹിമാചല്‍ പ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ദലീപ് എങ്ങനെ ലോകമറിയപ്പെടുന്ന ഗ്രേറ്റ് ഖലിയായി മാറിയെന്നതാണ് സിനിമയുടെ പ്രമേയം.
കടപ്പാട് സ്റ്റോറി പിക്